• Logo

Allied Publications

Europe
യൂ​റോ​പ്പി​ലെ ആ​യു​ര്‍​വേ​ദ രം​ഗ​ത്ത് പുതു സം​രം​ഭങ്ങളുമായി വി​യ​ന്ന മ​ല​യാ​ളി​കൾ
Share
വി​യ​ന്ന: ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഓ​സ്ട്രി​യ​യി​ല്‍ ആ​യു​ര്‍​വേ​ദ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡെ​ന്നി ജോ​സ​ഫ് കു​ന്നേ​ക്കാ​ട​ന്‍ വി​യ​ന്ന​യി​ലെ മ​റ്റൊ​രു പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ കേ​ര​ള ആ​യു​ര്‍​വേ​ദ​യു​മാ​യി കൈ​കോ​ര്‍​ക്കു​ന്നു.

കേ​ര​ള ആ​യു​ര്‍​വേ​ദ​യു​ടെ അ​സി. സിഇഒ ആ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന ഡെ​ന്നി ആ​യു​ര്‍​വേ​ദ ചി​കി​ത്സാ​വി​ധി​ക​ളി​ല്‍ ഏ​റെ പ്രാ​ഗ​ല്‍​ഭ്യം തെ​ളി​ച്ച വ്യ​ക്തി​യും, ആ​യു​ര്‍​വേ​ദ പ​ഠ​ന​മേ​ഖ​ല​യി​ലെ വി​യ​ന്ന സ്റ്റേ​റ്റി​ന്‍റെ അം​ഗീ​കൃ​ത എ​ക്സാ​മി​ന​ര്‍ കൂ​ടി​യാ​ണ്. കേ​ര​ള ആ​യു​ര്‍​വേ​ദ​യു​ടെ സാ​ര​ഥി​യും മ​ല​യാ​ളി​യു​മാ​യ ലാ​ല്‍ ക​രി​ങ്ക​ട​യു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് വ​ഴി​യാ​യി ആ​യു​ര്‍​വേ​ദ ചി​കി​ല്‍​സ​യെ​യും, ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ളും, മ​റ്റു ഉ​ല്‍​പ​ന്ന​ങ്ങ​ളും ഒ​രേ സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ വാ​ണി​ജ്യ​പ​ര​മാ​യും അ​തേ​സ​മ​യം മി​ത​മാ​യ നി​ര​ക്കി​ലും ഉ​പ​ഭോ​ക​താ​ക്ക​ളി​ലേ​യ്ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു ഡെ​ന്നി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഡെ​ന്നി​യു​ടെ സേ​വ​നം നി​ല​വി​ലെ ബി​സി​ന​സി​ല്‍ വ​ന്‍​മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​മെ​ന്നും, കേ​ര​ള മാ​തൃ​ക​യി​ല്‍ ആ​യു​ര്‍​വേ​ദ പ​രി​ച​ര​ണം, ആ​യു​ര്‍​വേ​ദ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ട്രയ്നിംഗ്, വ​ര്‍​ക്ക്ഷോ​പ് ഉ​ള്‍​പ്പെ​ടെ വൈ​ദ്യ​വി​ഭാ​ഗ​ത്തെ​കൂ​ടി ഏ​ര്‍​പെ​ടു​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി കേ​ര​ള ആ​യു​ര്‍​വേ​ദ സ്ഥാ​പ​ക എം​ഡി ലാ​ല്‍ ക​രി​ങ്ക​ട കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള ആ​യു​ര്‍​വേ​ദ​യ്ക്ക് സ്വ​ന്ത​മാ​യി മ​രു​ന്ന് ഉ​ല്‍​പാ​ദ​നം തു​ട​ങ്ങി ആ​യു​ര്‍​വേ​ദ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി അ​ട​ക്കം ഏ​ക​ദേ​ശം 6000 ഉ​ൽപ​ന്ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം യൂ​റോ​പ്പി​ലെ വി​പ​ണി​യി​ല്‍ ം​ല​ഭ്യ​മാ​ക്കി​യിട്ടു​ണ്ട്. വി​യ​ന്ന​യി​ലെ 7മ​ത്തെ ജി​ല്ല​യി​ല്‍ നോ​യ്ബൗ​ഗാ​സെ 62ലാ​ണ് കേ​ര​ള ആ​യു​ര്‍​വേ​ദ സെ​ന്‍റർ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ