• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഗ്രൂ​പ്പ് 656 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടുന്നു
Share
ഡാ​ളസ്: 656 ജീ​വ​ന​ക്കാ​രെ അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഗ്രൂ​പ്പ് പി​രി​ച്ചു​വി​ടൊനൊരുങ്ങുന്നു. ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​സ്, സെ​ൻ​ട്ര​ൽ ബാ​ഗേ​ജ് റെ​സ​ല്യൂ​ഷ​ൻ, ലോ​യ​ൽ​റ്റി പ്രോ​ഗ്രാം സ​ർ​വീ​സ് ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫീ​നി​ക്സി​ലെ 335 ജീ​വ​ന​ക്കാ​രെ​യും ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്തി​ലെ 321 ജീ​വ​ന​ക്കാ​രെ​യും ഈ ​മാ​റ്റം ബാ​ധി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു.

​ഉ​പ​ഭോ​ക്തൃ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന 8.2 ശതമാനം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഇ​തി​ലൂ​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​കു​ക.​ഈ ജീ​വ​ന​ക്കാ​രു​ടെ ചി​ല ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഫീ​നി​ക്സി​നും ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്തി​നു​മി​ട​യി​ൽ വി​ഭ​ജി​ക്ക​പ്പെ​ടു​ന്ന പു​തി​യ ടീ​മി​ന് കീ​ഴി​ൽ വ​രും. ഫ്ലൈ​റ്റ് റ​ദ്ദാ​ക്ക​ൽ, ന​ഷ്ട​പ്പെ​ട്ട ബാ​ഗും പോ​ലു​ള്ള ഒ​ന്നി​ല​ധി​കം പ്ര​ശ്ന​ങ്ങ​ളു​ള്ള യാ​ത്ര​ക്കാ​രെ ഈ ​ടീം സ​ഹാ​യി​ക്കും.

കേ​ടാ​യ സ്യൂ​ട്ട്കേ​സ് പോ​ലെ​യു​ള്ള ഒ​റ്റ​പ്പെ​ട്ട​തും എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്കാ​വു​ന്ന​തു​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യാ​ന്ത​ര കോ​ൺ​ടാ​ക്റ്റ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റും. ആ ​കേ​ന്ദ്ര​ങ്ങ​ൾ ദി​വ​സം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു.

​പു​തി​യ യൂ​ണി​യ​ൻ ക​രാ​റു​ക​ളും പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ മു​ത​ൽ എ​ൻ​ജി​ൻ ഭാ​ഗ​ങ്ങ​ൾ വ​രെ​യു​ള്ള എ​ല്ലാ​ത്തി​നും ചെ​ല​വ് ഉ​യ​ർ​ന്ന​താ​ണ് പി​രി​ച്ചു​വി​ടി​ലി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​യി​ൽ​സ് ടീ​മി​ലെ 40% പേ​രെ അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍