• Logo

Allied Publications

Middle East & Gulf
റി​പ്പ​ബ്ലി​ക് ദി​നാഘോഷം; ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​ട​ത്തി​യ വി​രു​ന്നി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അം​ബാ​സ​ഡ​ർ ഡോ​ക്ട​ർ ആ​ദ​ർ​ശ് സ്വൈ​ക ഒ​രു​ക്കി​യ പ്ര​ത്യേ​ക വി​രു​ന്നി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു. ഫ​ർ​വാ​നി​യ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലെ അ​ൽ ബ​റ​ക ബാ​ൾ റൂ​മി​ൽ ന​ട​ന്ന വി​രു​ന്നി​ൽ കു​വൈ​റ്റ് വി​ദേ​ശ കാ​ര്യ ഉ​പ​മ​ന്ത്രി ഷൈ​ഖ്‌ ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ്‌​മ​ദ്‌ അ​ൽ​സ​ബാ​ഹ്‌ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡി​പ്ലോ​മാ​റ്റി​ക് രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രും , വ്യാ​പാ​ര, വാ​ണി​ജ്യ, സാ​മൂ​ഹി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ ഇ​ന്ത്യ കു​തി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും 2027 ഓ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി ഇ​ന്ത്യ മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.



ജ​നാ​ധി​പ​ത്യം, സ​ന്തു​ലി​ത വി​ക​സ​നം, ബ​ഹു​സ്വ​ര​ത, തു​ല്യ നീ​തി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളി​ൽ ഊ​ന്നി നി​ന്നാ​ണ് ഇ​ന്ത്യ മു​ന്നേ​റി കൊ​ണ്ടി​രി​ക്കു​ന്ന​ത്. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ആ​ശ​യം ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യെ അ​ടി​സ്ഥാ​ന​പ്ര​മാ​ണ​മാ​യി ക​ണ്ടാ​ണ് ഇ​ന്ത്യ ച​ലി​ക്കു​ന്ന​ത്. അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

"വി​ശ്വ മി​ത്ര' ആ​ശ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വി​ദേ​ശ ന​യ​ങ്ങ​ളി​ലൂ​ടെ ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മാ​ധാ​ന പ​ര​മാ​യ പ​ര​സ്പ​ര ധാ​ര​ണ​യും ഊ​ഷ്മ​ള​മാ​യ ബ​ന്ധ​ങ്ങ​ളും വ​ള​ർ​ത്താ​നാ​കു​മെ​ന്ന് ഇ​ന്ത്യ വി​ശ്വ​സി​ക്കു​ന്നു. അ​ന്ത​ർ​ദേ​ശീ​യ ത​ർ​ക്ക​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യു​മു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ മാ​ത്ര​മേ വി​ജ​യി​ക്കൂ എ​ന്നാ​ണ് ഇ​ന്ത്യ ക​രു​തു​ന്ന​ത്.



ക​ഴി​ഞ്ഞ വ​ർ​ഷം ജി 20, ​എ​സ്‌‌സിഒ രാ​ഷ്ട്ര​ങ്ങ​ളു​ടെ കൗൺസി​ലു​ക​ൾ​ക് ഇ​ന്ത്യ ആ​ധ്യ​ക്ഷ്യം വ​ഹി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണ്. അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ കു​വൈ​റ്റ് ബ​ന്ധം അ​ത്യ​ന്തം ഊ​ഷ്മ​ള​മാ​ണെ​ന്നും വ്യാ​പാ​ര, മ​നു​ഷ്യ വി​ഭ​വ കൈ​മാ​റ്റ മേ​ഖ​ല​ക​ളി​ലെ പ​ര​സ്പ​ര ക​രാ​റു​ക​ൾ മൂ​ല്യ​വ​ത്താ​യ​താ​ണെ​ന്നും അം​ബാ​സ​ഡ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​