• Logo

Allied Publications

Americas
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ന​ട​ത്തി​യ സെ​മി​നാ​ർ വി​ജ​യ​ക​ര​മാ​യി
Share
ഹൂ​സ്റ്റ​ൺ: കൗ​മാ​ര​ക്കാ​രും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ത​മ്മി​ലു​ള്ള കു​ടും​ബ​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) "ബ്രി​ഡ്ജിം​ഗ് ദി ​ഗ്യാ​പ്പ്' എ​ന്ന പേ​രി​ൽ ന​ട​ത്ത​പ്പെ​ട്ട സെ​മി​നാ​ർ വി​ജ​യ​ക​ര​മാ​യി. മാ​ഗ് വി​മ​ൻ​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച സെ​മി​നാ​റി​ൽ വ​നി​താ പ്ര​തി​നി​ധി ആ​ൻ​സി സാ​മു​വ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​സു​ന​ന്ദ മു​ര​ളി, ഫാ​മി​ലി കൗ​ൺ​സി​ല​റും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ഡോ. ​സ​ജി മ​ത്താ​യി, ലൈ​സ​ൻ​സ്ഡ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് തെ​റാ​പ്പി​സ്റ്റ് ബ്ലെ​സി ചാ​ക്കോ, ലൈ​ഫ് കോ​ച്ചും ഹി​പ്‌​നോ​തെ​റാ​പ്പി​സ്റ്റു​മാ​യ ഷി​ജോ ചാ​ണ്ട​പ്പി​ള്ള എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.



ത​ല​മു​റ​ക​ളു​ടെ വി​ഭ​ജ​നം അ​ഥ​വാ ജ​ന​റേ​ഷ​ൻ ഗ്യാ​പ്പ് മ​ന​സി​ലാ​ക്കു​ക, ടീ​ൻ ഏ​ജേ​ർ​സി​ലു​ള്ള പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക, ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ വി​ട​വു​ക​ൾ അ​ല്ലെ​ങ്കി​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഗ്യാ​പ്പ് നി​ക​ത്തു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക അ​വ എ​പ്ര​കാ​രം ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ ന​യി​ച്ചു​കൊ​ണ്ട് സെ​മി​നാ​റി​ൽ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മോ​ണി​യാ​യും മോ​ഡ​റേ​റ്റ​റാ​യും ഷി​ജോ ചാ​ണ്ട​പ്പി​ള്ള പ്ര​വ​ർ​ത്തി​ച്ചു.

ക്രി​യാ​ത്മ​ക​മാ​യ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പൊ​തു​വാ​യ ഭ​യ​ങ്ങ​ളും തെ​റ്റി​ധാ​ര​ണ​ക​ളും ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണ് ച​ർ​ച്ച​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള തു​റ​ന്ന ആ​ശ​യ​വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​രു​ടെ ആ​ശ​ങ്ക​ക​ളെ ഫ​ല​പ്ര​ദ​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഇ​ന്‍റ​റാ​ക്ടീ​വ് സെ​ഷ​നി​ലൂ​ടെ സെ​മി​നാ​ർ മു​ന്നോ​ട്ടു​പോ​യി.



തെ​റാ​പ്പി​സ്റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ഫ​ഷ​ണ​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ പ്ര​ഭാ​ഷ​ണ​ത്തി​ന് കാ​ത​ലാ​യ മൂ​ല്യം ന​ൽ​കി. റോ​യ​ൽ ഇ​ന്ത്യ​ൻ ക്യു​സീ​ൻ സ്‌​പോ​ൺ​സ​ർ ചെ​യ്‌​ത സ്‌​നാ​ക്‌​സു​ക​ൾ സെ​മി​നാ​റി​ന് സ്വാ​ദി​ഷ്ട​മാ​യ സ്‌​പ​ർ​ശം ന​ൽ​കി. ഉ​ച്ച​യ്ക്ക് 1.30ന് ​വ​നി​താ പ്ര​തി​നി​ധി അ​നി​ല സ​ന്ദീ​പി​ന്‍റെ സ​മാ​പ​ന പ്ര​സം​ഗ​ത്തോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രോ​ടും പ്ര​സം​ഗ​ക​ർ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി പ​റ​ഞ്ഞു.

മാ​ഗ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് എ​ല്ലാ​വ​രും സെ​മി​നാ​റി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. "ബ്രി​ഡ്ജിം​ഗ് ദ ​ഗ്യാ​പ്പ്' സെ​മി​നാ​ർ കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത മാ​ത്ര​മ​ല്ല ഭാ​വി​യി​ൽ മാ​ഗി​ന്‍റെ സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള ഒ​രു വ​ഴി​വി​ള​ക്കും കൂ​ടി​യാ​ണ് എ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി