• Logo

Allied Publications

Middle East & Gulf
ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച് സാ​ര​ഥി കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: സാ​ര​ഥി കു​വൈ​റ്റ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫ്യൂ​ച്ച​റോ​ള​ജി​യ 2024 എ​ന്ന പേ​രി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി. 26ന് ​കാ​ർ​മ​ൽ സ്കൂ​ൾ ഖൈ​ത്താ​നി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്തു.

സ​യ​ൻ​സ്, ഗ​ണി​തം, ഐ​ടി എ​ന്നീ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ൽ നൂ​റി​ലോ​ളം ടീ​മു​ക​ൾ മ​ൽ​സ​രി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു നി​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ കൗ​തു​ക​വും യൗ​വ​ന​ത്തി​ന്‍റെ ക്രി​യാ​ശേ​ഷി​യും മു​തി​ർ​ന്ന​വ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും ശാ​സ്ത്ര വ​ള​ർ​ച്ച​യ്ക്ക് എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​തി​ന്‍റെ നി​ദ​ർ​ശ​ന​മാ​യി മാ​റി പ​രി​പാ​ടി. ഓ​രോ മേ​ഖ​ല​ക​ളി​ലെ​യും പ്ര​മു​ഖ​ർ പ്ര​ദ​ർ​ശ​ന​ത്തി​ന് വി​ധി​ക​ർ​ത്താ​ക്ക​ളാ​യെ​ത്തി.

സാ​ര​ഥി​യു​ടെ ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ട് കാ​ല​ത്തെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​ത്തെ കോ​ർ​ത്തി​ണ​ക്കി ത​യാ​റാ​ക്കി​യ പ്ര​ദ​ർ​ശ​നം ഏ​റെ ശ്ര​ദ്ധ നേ​ടി. 1999 മു​ത​ലു​ള്ള സാ​ര​ഥി​യു​ടെ സ​ഞ്ചാ​രം, വി​വി​ധ കാ​ല​ങ്ങ​ളി​ലെ ശേ​ഷി​പ്പു​ക​ൾ ഒ​ക്കെ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ന​ട​ത്തി​യ സാ​ര​ഥി ഹെ​ൽ​ത്ത് ക്ല​ബ് പ്ര​ദ​ർ​ശ​നം മി​ക​ച്ചു നി​ന്നു. സി​റ്റി ഗ്രൂ​പ്പ് സി​ഇ​ഒ, ഡോ. ​ധീ​ര​ജ് ഭ​ര​ദ്വാ​ജ് മു​ഖ്യ​അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര അ​വ​ബോ​ധം വ​ള​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​വ​രെ കാ​ത്തി​രി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി​യും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഫ്യൂ​ച്ച​റോ​ള​ജി​യ ക​ൺ​വീ​ന​ർ മോ​ബി​ന സി​ജു സ്വാ​ഗ​തം അ​ർ​പ്പി​ച്ച ച​ട​ങ്ങി​ൽ സാ​ര​ഥി പ്ര​സി​ഡ​ന്‍റ് അ​ജി കെ.​ആ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ സ​ദാ​ശി​വ​ൻ, കേ​ന്ദ്ര വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​തി പ്ര​ശാ​ന്ത്, ട്ര​സ്റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​നോ​ദ് സി.​എ​സ്, ജി​തി​ൻ ദാ​സ്, സി​ൽ​വ​ർ ജൂ​ബി​ലി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ ​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സാ​ര​ഥി ട്രെ​ഷ​റ​ർ ദി​നു ക​മാ​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സാ​ര​ഥി ഹ​സ്സാ​വി സൗ​ത്ത് യൂ​ണി​റ്റ് ആ​ദ്യ ഫ്യൂ​ച്ച​റോ​ള​ജി​യ ഓ​വ​റോ​ൾ ചാം​പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി. മം​ഗ​ഫ് വെ​സ്റ്റ് യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​വും ഹ​സാ​വി ഈ​സ്റ്റ് യൂ​ണി​റ്റ് മൂ​ന്നാം സ്ഥാ​നം നേ​ടി.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം.
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.
അ​ബു​ദാ​ബി ഇ​ന്ദി​രാ​ ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി നാ​ട​ൻ​ക​ലാ​മേ​ള.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ലെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി ഫോ​ക്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് വിന്‍റ​ർ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു; ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​റു​ക​ൾ.
അ​ബു​ദാ​ബി : നാ​ലു​മാ​സം നീ​ളു​ന്ന ശൈ​ത്യ​കാ​ല സ​മ്മാ​ന​പ​ദ്ധ​തി​ക​ൾ​ക്ക് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തു​ട​ക്ക​മാ​യി.
കേ​ളി സോ​ക്ക​ർ: റി​യ​ൽ കേ​ര​ള​‌യ്ക്ക് കി​രീ​ടം.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് എ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ​മി​ന കേ​ളി സോ​ക്ക​ർ ടൂ​ർ​ണ​മെന്‍റിൽ