• Logo

Allied Publications

Middle East & Gulf
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ​ഇ​ന്ത്യ ഉ​ത്സ​വ്
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 75ാം ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഗ്രൂ​പ്പാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്നു വ​രു​ന്ന ​ഇന്ത്യ ഉ​ത്സ​വ് ജ​നു​വ​രി 30നു ​സ​മാ​പി​ക്കും.

ജ​നു​വ​രി 24നു ​ആ​രം​ഭി​ച്ച പ്രൊ​മോ​ഷ​ൻ കാ​മ്പ​യി​ൻ ലു​ലു അ​ൽ റാ​യ് ഔ​ട്ലെ​റ്റി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ​. ആ​ദ​ർ​ശ് സ്വൈ​ക​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​മെ​ർ​ഷ്യ​ൽ അ​റ്റാ​ഷെ സ​ഞ്ജ​യ് കെ ​മു​ലു​ക​യും ലു​ലു മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



പ്ര​മു​ഖ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​യ​ള​വി​ൽ വി​പു​ല​മാ​യ കി​ഴി​വു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, മാം​സം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഭ​ക്ഷ്യേ​ത​ര ഇ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ൾ, പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മ​ൽ​സ്യ മാം​സാ​ദി​ക​ൾ, ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ, ഇ​ന്ത്യ​ൻ സാ​രി​ക​ൾ, ചു​രി​ദാ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം മി​ക​ച്ച ഓ​ഫ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ളും ഇ​ന്ത്യ​ൻ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് പ​കി​ട്ടേ​കി. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ 400ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ​ഇ​ന്ത്യ​ൻ ഫാ​ൻ​സി ഡ്ര​സ് കോം​പ​റ്റീ​ഷ​ൻ’ ആ​യി​രു​ന്നു പ​രി​പാ​ടി​യി​ലെ പ്ര​ധാ​ന ഇ​നം.

വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി നേ​ര​ത്തെ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന "ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ക്വി​സ്’ മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ റൗ​ണ്ടും ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ന​ട​ന്നു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കും ടീ​മു​ക​ൾ​ക്കും വി​ല​പ്പെ​ട്ട സ​മ്മാ​ന വൗ​ച്ച​റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.