• Logo

Allied Publications

Delhi
വ​ട​ക്കിന്‍റെ​ മ​ഞ്ഞി​നി​ക്ക​ര​യി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Share
ന്യൂ​ഡ​ൽ​ഹി: മ​ഞ്ഞി​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ​നാ​യ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തി​യ​ൻ പാ​ത്രീ​യ​ർ​ക്കി​സ് ബാ​വ​യു​ടെ 92ാമ​ത് ദു​ഖ്റോ​നോ പെ​രു​ന്നാ​ളി​ന് ആ ​പു​ണ്യ​വാ​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ന്യൂ​ഡ​ൽ​ഹി ഛത്ത​ർ​പൂ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഞായറാഴ്ച വി. ​കു​ർ​ബാ​ന​ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ജി മാ​ത്യു കൊ​ടി​യേ​റ്റി.

പ്ര​ധാ​ന​പ്പെ​രു​ന്നാ​ൾ ഫെ​ബ്രു​വ​രി നാലിന് ​കൊ​ണ്ടാ​ടും 28 മു​ത​ൽ ഫെ​ബ്രു​വ​രി മൂന്ന് വ​രെ എ​ല്ലാ ദി​വ​സ​വും സ​ന്ധ്യാ​പ്രാ​ർ​ഥന​യും ആ​ശി​ർ​വാ​ദ​വും, ഭ​ജ​ന​യി​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​കും.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ ഫെ​ബ്രു​വ​രി നാലിന് ​ഭാ​ര​ത​ത്തി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഏ​റ്റ​വും ദൈ​ർ​ഘൃ​മേ​റി​യ​തും, ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യ 21ാം മ​ത് കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര രാ​വി​ലെ 11ന് ​ഗോ​ൾ​ഡാ​ക്ഖാ​ന സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​ശീ​ർ​വ​ദി​ച്ച് ആ​രം​ഭി​ക്കു​മെ​ന്ന് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് അ​റി​യി​ച്ചു.

ഫാ. ​ഐ​സ​ക് മാ​ത്യു ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥയാ​ത്ര ക​ൺ​വീ​ന​റാ​യി മേ​ൽ​നോ​ട്ടം വ​ഹി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്ന​താ​യി അ​റി​യി​ച്ചു.

കാ​ൽ​ന​ട തീ​ർ​ത്ഥ​യാ​ത്ര പ​ട്ടേ​ൽ ചൗ​ക്ക്, അ​ശോ​കാ റോ​ഡ്, പാ​ർ​ല​മെന്‍റ് സ്ട്രി​റ്റ്, രാ​ഷ്ട്ര​പ​തി ഭ​വ​ൻ, റാ​ഫി മാ​ർ​ഗ്, തു​ഗ്ല​ക്ക് റോ​ഡ്, ക​ച​അ, ഹൗ​സ് ഖാ​സ്, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി കു​ത്ത​ബ്മി​നാ​ർ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം ബൈ​പ്പാ​സ് റോ​ഡി​ൽ എ​ത്തു​മ്പോ​ൾ ഛത്ത​ർ​പൂ​ർ സെ​ൻ​റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ജി മാ​ത്യു, ട്ര​സ്റ്റി ഷി​നി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ദ്യ കൗ​മാ റ​മ്പാ​ച്ച​ൻ തീ​ർ​ത്ഥ​യാ​ത്ര​യെ സ്വീ​ക​രി​ച്ച് ഛത്ത​ർ​പൂ​ർ ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രും.

തു​ട​ർ​ന്ന് വൈ​കി​ട്ട് അഞ്ചിന് ​സ​ന്ധ്യാ​പ്രാ​ർഥ​ന​യും വി. ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാന​യും വ​ന്ദ്യ കൗ​മാ റ​മ്പാ​ച്ച​ൻ്റെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൻ ന​ട​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ കോ​ർ എ​പ്പി​സ്കോ​പ്പാ​മാ​ർ വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​സം​ഗം, ധൂ​പ​പ്രാ​ർ​ഥന, ആ​ശീ​ർ​വാ​ദ​ത്തി​നുശേ​ഷം ത​മു​ക്ക് നേ​ർ​ച്ച​യും സ്നേ​ഹ​വി​രു​ന്നും ന​ൽ​കും.

ആ​രാ​ധാ​നാ​ല​യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഛത്ത​ർ​പൂ​രി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഈ ​ദേ​വാ​ല​യ​ത്തി​ൽ നാ​നാ ജാ​തി മ​ത​സ്ഥ​രാ​യ ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​രി​ശു​ദ്ധ മോ​റാ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങി അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ദി​വ​സ​വും ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്നു. എ​ല്ലാ മാ​സ​വും ര​ണ്ടാം ഞാ​യ​റാ​ഴ്ച തി​രു​ശേ​ഷി​പ്പ് പെ​രു​ന്നാ​ളും, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥന​യും ന​ട​ന്നു വ​രു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ​ക്ക് ഈ ​ഇ​ട​വ​ക​യു​ടെ സ​ഹാ​യം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. പ​രി​ശു​ദ്ധ മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം ര​ണ്ടാ​മ​ൻ പാ​ത്രീ​യ​ർ​ക്കീ​സ് ബാ​വ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഈ ​ദേ​വാ​ല​യ​ത്തി​ൽ ശ്ലെെ​ഹി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

പെ​രു​ന്നാ​ൾ ശ്രു​ശ്രൂ​ഷ​യി​ലും തീ​ർ​ഥയാ​ത്ര​യി​ലും ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ സു​ര​ക്ഷാ അ​ധി​കാ​രി​ക​ളു​ടെ കൃ​ത്യ​മാ​യ മാ​ർ​ഗനി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് തീ​ർ​ഥ​യാ​ത്ര​യി​ൽ അ​ച്ച​ട​ക്ക​ത്തോ​ടു പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും വി​കാ​രി ഫാ. ​റോ​ജി മാ​ത്യു, സെ​ക്ര​ട്ട​റി നെ​ൽ​സ​ൺ വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ ബി​ജി വി ​എ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു

ഈ ​വ​ർ​ഷ​ത്തെ ച​ട​ങ്ങു​ക​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും പെ​രു​ന്നാ​ൾ ഏ​റ്റു ന​ട​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഓ​ഹ​രി​ക​ൾ മു​ൻ​കു​ട്ടി എ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​തു​മാ​ണെ​ന്നും അവർ കൂട്ടിച്ചേർത്തു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​രു​ക​ൾ 8376979515, 9811159591

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.