ലണ്ടൻ: വേര്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സംഘടിപ്പിച്ച് റിപ്പബ്ലിക് ദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഷോഷിച്ചു. ജെയിംസ് പാത്തിക്കലിന്റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാര്ഥനാഗാനത്തിലൂടെയാണ് പരിപാടികര്‍ തുടങ്ങിയത്.

സൂം പ്ലാറ്റ്ഫോമിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടു പരിപാടിയിൽ പങ്കെടുത്ത എല്ലാ പ്രവാസികൾക്കും പ്രത്യേകിച്ചു പ്രവാസി മലയാളികള്‍ക്കും റിപ്പബ്ലിക് ദിനത്തിന്റെ ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു.
വേള്‍ഡ് മലയാളി കാണ്‍സില്‍ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം.പടയാട്ടില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ജോലിതിരക്കിന് ഇടയിലും ഗവര്‍ണര്‍ നമുക്കായി സമയം കണ്ടെത്തിയതു പ്രവാസി മലയാളികളോടുള്ള സ്നേഹവും അംഗീകാരവുമാണെന്ന് ജോളി എം.പടയാട്ടില്‍ പറഞ്ഞു.
ഗവര്‍ണര്‍ ശ്രീധരന് പിള്ളയോടുള്ള വേൾഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണിന്റെ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. വേള്‍ഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 25 നാണെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ ചെയര്മാന് ഗോപാല പിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോണ്‍ മത്തായി, യൂറോപ്പ് റീജൺ ചെയർമാന് ജോളി തടത്തില്‍ എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേരം നല്കി.
പ്രമുഖ അഭിഭാഷകനായ അഡ്വ. റസല്‍ ജോയി, മനശാസ്ത്രജ്ഞനായ ഡോ. ജോര്‍ജ് കാളിയാടൻ, മാധ്യമ പ്രവര്‍ത്തകനും, സാഹിത്യകാരനുമായ കാരൂര്‍ സോമന്, ജര്‍മനിയിലെ ബോണിലുള്ള ഐക്യ രാഷ്ട്രസഭയുടെ അഡ്മിനിസ്ട്രീവ് ഓഫിസര്‍ സോമരാജ് പിള്ള, വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറല്‍ സെക്രട്ടറി പിന്റോ കന്നംമ്പള്ളി, ഗ്ലോബൽ വൈസ് ചെയര്പേഴ്സന് മേഴ്സി തടത്തില്‍, ഗ്ലോബൽ വൈസ് ചെയര്മാന് ഗ്രിഗറി മേടയില്‍, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് അറ മ്പന്കുടി,
ഗ്ലോബൽവിമന്സ് ഫോറാം പ്രസിഡന്റ് പ്രഫസര്‍ ഡോ. ലളിത മാത്യും, അജ്മന് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സ്വപ്ന ഡേവിഡ്, ഗ്ലോബല്‍ ആര്‍ട്സ് ആൻഡ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന് ടി കീക്കാട്, ദുബായി പ്രൊവിന്‍സ് പ്രസിഡന്റ് കെ.എ. പോള്സന്,
ഇന്ത്യ റീജന്‍ ജനറല്‍ സെക്രട്ടറി ഡോ. അജി അബ്ദുള്ള, പ്രഫസര്‍ അന്നക്കുട്ടി ഫിന്‍ഡെ, രാജു കുന്നാട്ട്, യുറോപ്പ് റീജന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപിള്ളി, ഇര്‍മന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ചിനു പടയാട്ടില്‍, ജോണ്‍ മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
|