• Logo

Allied Publications

Americas
ലീ​ലാ മാ​രേ​ട്ട് ഫൊ​ക്കാ​ന​യെ അ​ടി​മു​ടി അ​റി​ഞ്ഞ ക​ര്‍​മനി​ര​ത​യാ​യ നേ​താ​വ്: വ​ര്‍​ഗീ​സ് പോ​ത്താ​നി​ക്കാ​ട്
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യി​ല്‍ മാ​ത്ര​മ​ല്ല ഏ​തൊ​രു പ്ര​സ്ഥാ​ന​ത്തി​ലും യാ​തൊ​രു മ​ടി​യും കൂ​ടാ​തെ, സ്ഥാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ഏ​റ്റെ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ അ​ങ്ങേ​യ​റ്റം ആ​ത്മാ​ര്‍​ഥത​യോ​ടെ നി​റ​വേ​റ്റാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ലീ​ലാ മാ​രേ​ട്ട്. അ​താ​ണ് അ​വ​രു​ടെ ഉ​യ​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് വ​ര്‍​ഗീ​സ് പോ​ത്താ​നി​ക്കാ​ട് പ​റ​ഞ്ഞു.​

ലീ​ലാ മാ​രേ​ട്ടി​ന്‍റെ പൊ​തു​പ്ര​വ​ര്‍​ത്ത​നം കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ര്‍ ന്യൂ​യോ​ര്‍​ക്കി​ലൂ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ഒ​രു സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക, ക​മ്മി​റ്റി​യം​ഗം, പ്ര​സി​ഡ​ന്‍റ്, ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്നീ നി​ല​ക​ളി​ലും, മ​റ്റ് പ​ല സ്ഥാ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ച്ച് മി​ക​വ് തെ​ളി​യി​ച്ചു.

ഇ​വ​രു​ടെ നേ​തൃ​പാ​ട​വം തി​രി​ച്ച​റി​ഞ്ഞ് മ​റ്റ് പ​ല പ്ര​സ്ഥാ​ന​ങ്ങ​ളു​ടേ​യും നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന​ത് ഇ​ത​ര മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്.​

ഫൊ​ക്കാ​ന​യി​ല്‍ ലീ​ലാ മാ​രേ​ട്ടി​നു​ള്ള പ്ര​വ​ര്‍​ത്ത​ന പ​രി​ച​യം പ്ര​ത്യേ​കം എ​ടു​ത്തു പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഫൊ​ക്കാ​ന​യി​ല്‍ അൽപ​മെ​ങ്കി​ലും ഇ​ട​പെ​ടു​ക​യോ അ​റി​യു​ക​യോ ചെ​യ്തി​ട്ടു​ള്ള​വ​ര്‍​ക്ക് അ​വ​യെ​ല്ലാം സു​പ​രി​ചി​ത​മാ​ണ്. ഏ​റ്റെ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പോ​ലും ല​വ​ലേ​ശം ശ​ങ്ക​യി​ല്ലാ​തെ ഒ​രു യോ​ദ്ധാ​വി​നെ​പ്പോ​ലെ നി​റ​വേ​റ്റു​വാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​ത്ര​യേ​റെ ഫൊ​ക്കാ​ന​യെ സ്നേ​ഹി​ക്കു​ക​യും ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി അ​തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​തി​ജ്ഞാ​ബ​ദ്ധ​യാ​യി മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ട് ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തേ​ക്ക് വ​രാ​ന്‍ തി​ക​ച്ചും യോ​ഗ്യ​യാ​ണെ​ന്ന് മാ​ത്ര​മ​ല്ല, അ​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​വും കൂ​ടി​യാ​ണ്.

നി​ങ്ങ​ളു​ടെ വി​ല​യേ​റി​യ സ​മ്മ​തി​നാ​ദാ​നാ​വ​കാ​ശം ലീ​ലാ മാ​രേ​ട്ടി​നെ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും ’’ വ​ര്‍​ഗീ​സ് പോ​ത്താ​നി​ക്കാ​ട് അ​റി​യി​ച്ചു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ