• Logo

Allied Publications

Europe
വാ​ട്ഫോ​ഡി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സംഘടിപ്പിച്ചു
Share
വാ​ട്ഫോ​ഡ്: വാ​ട്ഫോ​ഡി​ലും പ​രി​സ​ര​ത്തു​മു​ള്ള കോ​ൺ​ഗ്ര​സ്‌​ അ​നു​ഭാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ഴു​പ​ത്തി​നാ​ലാ​മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം, മാ​തൃ​ദേ​ശ​ത്തോ​ടു​ള്ള സ്നേ​ഹ പ്ര​ക​ട​ന​മാ​യി. രാ​ജൃ​ത്തി​ന്‍റെ ഐ​കൃ​വും അ​ഖ​ണ്ഡ​ത​യും കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ​യും, ജ​നാ​ധി​പ​ത്യ നി​യ​മ സം​വി​ധാ​ന​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണം ഏ​റെ ആ​വേ​ശ​പൂ​ർ​വ​മാ​യാ​ണ് വാ​ട്ഫോ​ഡി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​ത്.

’ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺഗ്രസിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​നെ​തി​രെ ന​ട​ത്തി​യ ത്യാ​ഗോ​ജ്ജ്വ​ല​മാ​യ സ​മ​ര​പ​ര​മ്പ​ര​ക​ളു​ടെ പ​രി​പൂ​ർ​ണ വി​ജ​യ​ദി​ന​വും, കോ​ൺ​ഗ്ര​സി​ന്‍റെ പൂ​ർ​ണ സ്വ​രാ​ജ് (സ​മ്പൂ​ർ​ണ സ്വ​യം ഭ​ര​ണം) സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി ജ​നു​വ​രി 26 ഔ​ദ്യോ​ഗി​ക നി​യ​മ​നി​ർ​മ്മാ​ണ തീ​യ​തി​യാ​യി തെര​ഞ്ഞെ​ടു​ത്ത​തി​ന്‍റെയും അ​ഭി​മാ​ന ദി​ന​മാ​ണ് റി​പ്പ​ബ്ലി​ക്ക് ദി​നം’ എ​ന്ന് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു ചേ​ർ​ന്ന് സി​ബി ജോ​ൺ പ​റ​ഞ്ഞു. റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ന്തൃ​ൻ റി​പ്പ​ബ്ളി​ക്കി​ന്‍റെ ച​രി​ത്ര​വും, പ്രാ​ധാ​നൃ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ റി​വ​ർ കോ​ട്ട് മാ​നേ​ജ​റും, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സി​ബി ജോ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റും യു​ക്മാ നേ​താ​വു​മാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി​യു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ട് യോ​ഗ ന​ട​പ​ടി​ക​ൾ​ക്ക് ആ​രം​ഭ​മാ​യി. കോ​ൺ​ഗ്ര​സ്‌​സ് നേ​താ​വ് സു​രാ​ജ് കൃ​ഷ്ണ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഓ​ഐ​സി​സി (യു കെ) വ​ർ​ക്കി​ങ്ങ് പ്ര​സി​ഡ​ന്‍റ് സു​ജു കെ ​ഡാ​നി​യേ​ൽ, റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കി. വാ​ട്ഫോ​ഡ് ഒ​ഐ​സി​സി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ത​ദ​വ​സ​ര​ത്തി​ൽ സു​ജു ഡാ​നി​യേ​ൽ നി​ർ​വ​ഹി​ച്ചു. മാ​ത്യു വ​ർ​ഗ്ഗീ​സ്, ലി​ബി​ൻ കൈ​ത​മ​റ്റം, കൊ​ച്ചു​മോ​ൻ പീ​റ്റ​ർ,ഫെ​മി​ൻ ഫ്രാ​ൻ​സി​സ്, ജോ​ൺ പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ഒ​ഐ​സി​സി മീ​റ്റിംഗിൽ യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി സ​ണ്ണി​മോ​ൻ മ​ത്താ​യി​യെ യു​ണി​റ്റ് പ്ര​സി​ഡ​ണ്ടാ​യും വൈ​സ് പ്ര​സി​ഡന്‍റുമാ​രാ​യി ഫെ​മി​ൻ ഫ്രാ​ൻ​സി​സ്, അ​ന​ഘ സു​രാ​ജ് എ​ന്നി​വ​രെ​യും . ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​ബി ജോ​ണി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി സി​ജി​ൻ ജേ​ക്ക​ബ്, കൊ​ച്ചു​മോ​ൻ കെ ​പീ​റ്റ​ർ, മാ​ത്യു വ​ർ​ഗ്ഗീ​സ് എ​ന്നി​വ​രും ട്ര​ഷ​റാ​യി വി​ഷ്ണു രാ​ജ​നും കൂ​ടാ​തെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ലി​ബി​ൻ കൈ​ത​മ​റ്റം ,ജോ​ൺ പീ​റ്റ​ർ, വി​ഷ്ണു അ​ണ്ടി​പ്പേ​ട്ട് ,ജോ​യ​ൽ ജോ​ൺ, ലി​ബി​ൻ ജോ​സ​ഫ് ,നൈ​ജു, ബെ​ബി​റ്റോ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നൈ​ജു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ദേ​ശീ​യ ഗാ​നാ​ലാ​പ​ത്തോ​ട് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​യി.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.