• Logo

Allied Publications

Middle East & Gulf
ദോ​ഹ​യി​ൽ സീ​റോ​മ​ല​ബാ​ർ ആ​രാ​ധ​ന​ക്ര​മം: ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Share
ദോ​ഹ: ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ സീ​റോ​മ​ല​ബാ​ർ റീ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ച്ച​തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മെ​സൈ​മീ​റി​ലെ ഐ​ഡി​സി​സി കോം​പ്ല​ക്സി​ലു​ള്ള സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ വി​കാ​രി ഫാ. ​നി​ർ​മ​ൽ വേ​ഴാ​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് വി​കാ​രി ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ആ​പ്ത​വാ​ക്യ​മാ​യ “നി​ങ്ങ​ൾ ലോ​ക​മെ​ങ്ങും പോ​യി എ​ല്ലാ സൃ​ഷ്‌​ടി​ക​ളോ​ടും സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​വി​ൻ’’ മ​ർ​ക്കോ​സ് 16:15 (പോ​കു​വി​ൻ പ്ര​ഘോ​ഷി​ക്കു​വി​ൻ) വെ​ളി​പ്പെ​ടു​ത്തു​ക​യും ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ ഫാ. ​ഷാ​ജി മാ​ത്യു വാ​ഴ​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി ക​ത്തി​ച്ച തി​രി​യി​ൽ​നി​ന്നു തി​രി​ക​ൾ ഇ​ട​വ​ക​യി​ലെ വാ​ർ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് കൈ​മാ​റി. ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​ത്തി​ലേ​ക്കും തി​രി​ക​ൾ യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് ന​ൽ​കും. നേ​ര​ത്തേ വി​കാ​രി ഫാ. ​നി​ർ​മ​ൽ വേ​ഴാ​പ​റ​ന്പി​ൽ, അ​സി. വി​കാ​രി ഫാ. ​ബി​ജു മാ​ധ​വം എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് തി​രി​ക​ളേ​ന്തി പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ക്ലാ​ര​ൻ​സ് ഇ​ല​വു​ത്തി​ങ്ക​ൽ ല​ഘു​വി​വ​ര​ണം ന​ൽ​കി.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ഖ​ത്ത​റി​ലു​ള്ള സീ​നി​യ​ർ സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ ജോ​സ് പു​ര​യ്ക്ക​ൽ, ക്ലാ​ര​ൻ​സ് ഇ​ല​വു​ത്തി​ങ്ക​ൽ, ജോ​യ് ആ​ന്‍റ​ണി, പ്ര​തീ​ഷ് ബെ​ൻ, ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജൂ​ട്ട​സ് പോ​ൾ, ട്ര​സ്റ്റി റോ​യ് പി. ​ജോ​ർ‌​ജ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ