• Logo

Allied Publications

Europe
പു​റ​ത്തു ന​മ​സ്കാ​രം ശ​നി​യാ​ഴ്ച ലി​വ​ർ​പൂ​ളി​ല്‍; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ലി​വ​ർ​പൂ​ൾ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പു​റ​ത്തു ന​മ​സ്കാ​രം ശ​നി​യാ​ഴ്ച ലി​വ​ർ​പൂ​ളി​ലേ ഔ​വ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11ന് ​കു​ർ​ബാ​ന​യോ​ട് കൂ​ടി ആ​രം​ഭി​ക്കും.

വി​കാ​രി ജ​ന​റ​ൽ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. യു​കെ​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സി​ലെ എ​ല്ലാ വൈ​ദി​ക​രും ദി​വ്യ​ബ​ലി​യി​ലും പു​റ​ത്തു ന​മ​സ്കാ​ര​ത്തി​ലും പ​ങ്കാ​ളി​ക​ളാ​കും.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ലി​വ​ർ​പൂ​ൾ, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ മാ​ഞ്ച​സ്റ്റ​ർ, സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യോ​ർ​ക്ക്ഷേ​യ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പു​റ​ത്തു ന​മ​സ്കാ​ര ശു​ശ്രൂ​ഷ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്.

വി​കാ​രി ജ​ന​റ​ൽ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ട്ടു​ള്ള പു​റ​ത്തു ന​മ​സ്കാ​ര ക​മ്മ​റ്റി​യി​ൽ ഫാ. ​അ​ജു​ബ് തോ​ട്ട​നാ​നി​യി​ൽ, ജ​യ്മോ​ൻ പ​ട​വ​ട്ടം കാ​ലാ​യി​ൽ എ​ന്നി​വ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വി​ധ ക​മ്മി​റ്റി​ക​ൾ പു​റ​ത്തു ന​മ​സ്കാ​ര തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കു​വാ​ൻ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. അ​തി​വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ദേ​വാ​ല​യ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​ള്ള​തി​നാ​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ​വ​രെ​യും പു​റ​ത്തു ന​മ​സ്കാ​ര പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.



കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​യ് 07515866789, ജോ​ർ​ജ്കു​ട്ടി 07939 021706, ജോ​ജോ 07886 970586.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.