• Logo

Allied Publications

Europe
ടോണ്ടൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്, നവവത്സരാഘോഷം ഗംഭീരമായി
Share
ടോണ്ടൻ: ഇംഗ്ലണ്ടിലെ സോമർസെറ്റിലെ കൗണ്ടിയായ ടോണ്ടൻ മലയാളികളുടെ കൂട്ടായ്മ ടിഎംഎ സംഘടിപ്പിച്ച ക്രിസ്മസ്നവവത്സരാഘോഷം പ്രൗഢഗംഭീരമായി. ക്രിസ്മസ് ആഘോഷത്തിനു വേദിയൊരുങ്ങിയ ടോണ്ടൻ ട്രോക്കോപ്പ് ടാബ്ള ഹാളിൽ വൈസ് പ്രസിഡന്‍റ് ജോർജ് ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.



ഉദ്ഘാടന ചടങ്ങിൽ ടിഎംഎ പ്രസിഡന്‍റ് ജിതേഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ടോണ്ടൻ ടൗൺ കൗൺസിൽ മേയർ നിക്ക് ഓ ഡോന്നേൽ മുഖ്യാതിഥിയായി പങ്കു ചേർന്ന് സംസാരിച്ചു. സെന്‍റ് മേരീസ് പള്ളി വികാരി ഫാ. രാജേഷ് എബ്രഹാം ആഘോഷത്തിൽ പങ്കുചേരുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.



ടിഎംഎയുടെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാസന്ധ്യ വേദിയിൽ ആവേശത്തിരയിളക്കിയ ദൃശ്യശ്രവണനൃത്ത വിരുന്നാണ് സമ്മാനിച്ചത്. ലണ്ടനിൽ നിന്നുള്ള പ്രമുഖ ഡാൻസ് ട്രൂപ്പ് 'ഏഞ്ചൽസ്' അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ ആഘോഷത്തിന് കൊഴുപ്പേകി. ഇൻസ്ട്രമെന്‍റ് മ്യൂസിക്കിൽ വയലിൻ ഉപയോഗിച്ച് നടത്തിയ ഗാനവും ഏറെ ആകർഷകമായി.

തുടർന്ന് നടന്ന സംഗീതമാസ്മരികലോകം വേദിക്കു സമ്മാനിച്ച സംഗീതനിശ ആഘോഷത്തിലെ ഹൈലൈറ്റായി. ആഘോഷ രാവിനെ കോരിത്തരിപ്പിച്ച ഡീജെ, സദസിനെ ഒന്നാകെ നൃത്തസാന്ദ്രതയിൽ ആറാടിച്ചു. വിഭവ സമൃദ്ധമായ ന്യൂ ഇയർ ഗ്രാൻഡ് ഡിന്നർ ഏവരും ഏറെ ആസ്വദിച്ചു.



ടോണ്ടൻ മലയാളികൾക്ക് മണിക്കൂറുകളോളം ആവേശവും ആഹ്‌ളാദവും പകർന്ന അവിസ്മരണീയമായ ആഘോഷോത്സവത്തിനു വിനു വിശ്വനാഥൻ നായർ (സെക്രട്ടറി ), ബിജു ഇളംതുരുത്തിൽ (ജോയിന്‍റ് സെക്രട്ടറി), അരുൺ ധനപാലൻ ( ട്രഷറർ ), കമ്മറ്റി മെമ്പർമാരായ
ഡെന്നിസ് വി ജോസ്, ജയേഷ് നെല്ലൂർ, അജി തോമസ് മാങ്ങാലി, ദീപക് കുമാർ, സജിൻ ജോർജ് തോമസ് എന്നിവർ നേതൃത്വം വഹിച്ചു. നന്ദി പ്രകാശനത്തോടെ ആഘോഷത്തിന് സമാപനമായി.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.