• Logo

Allied Publications

Middle East & Gulf
അ​ഞ്ജ​ലി വേ​ത്തൂ​ർ ഐഎ​സ്‌സി ​അ​ബു​ദാ​ബി യു​വ​ജ​നോ​ത്സ​വം ക​ലാ​തി​ല​കം
Share
അ​ബു​ദാ​ബി: ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ന​ട​ത്തി​യ യു​എ​ഇ ത​ല ഓ​പ്പ​ൺ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ർ സ്വ​ദേ​ശി അ​ഞ്ജ​ലി വേ​ത്തൂ​ർ ക​ലാ​തി​ല​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

യു​എ​ഇ​യു​ടെ വി​വി​ധ എ​മി​റേ​റ്റ്സു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളെ പി​ന്ത​ള്ളി​യാ​ണ് അ​ഞ്ജ​ലി ക​ലാ​തി​ല​ക​മാ​യ​ത്. അ​ൽ ഖെ​യി​ൽ ജെം​സ് ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഈ ​കൊ​ച്ചു മി​ടു​ക്കി പ​ഠ​ന​ത്തോ​ടൊ​പ്പം സം​ഗീ​ത​ത്തി​ലും, നൃ​ത്ത​ത്തി​ലും, നാ​ട​ക അ​ഭി​ന​ത്തി​ലു​മെ​ല്ലാം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ചു വ​രു​ന്ന​ത്.

മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള ത​ല​ത്തി​ൽ ന​ട​ത്തി വ​രു​ന്ന സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ മേ​ഖ​ലാ​ത​ല​ത്തി​ലും ചാ​പ്റ്റ​ർ ത​ല​ത്തി​ലും പ​ല ത​വ​ണ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ക​യും ആ​ഗോ​ള ത​ല​മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​ത്തു​പേ​രി​ൽ ഒ​രാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ ക​ല അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ച്ച "അ​ർ​ദ്ധ​നാ​രീ​ശ്വ​ര​നി​ലെ’ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ൽ ത​ന്നെ സു​രേ​ഷ് ബാ​ബു ശ്രീ​സ്ഥ​യു​ടെ ര​ച​ന​യ്ക്ക് ഷി​നി​ൽ വ​ട​ക​ര രം​ഗ​ഭാ​ഷ്യം ന​ൽ​കി​യ "മ​ക്ക​ൾ കൂ​ട്ടം’ എ​ന്ന നാ​ട​ക​ത്തി​ൽ വി​ശ​പ്പി​ന്‍റെ വി​ളി​യ​റി​ഞ്ഞ ഒ​രു ആ​ദി​വാ​സി ബാ​ലി​ക​യു​ടെ ജീ​വ​സ്‌​സു​റ്റ ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച അ​ഞ്ജ​ലി ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

ജി​നോ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ’ദ ​സ്റ്റേ​ജ്’ എ​ന്ന നാ​ട​ക​ത്തി​ലും മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വെ​ച്ചി​രു​ന്നു. നാ​ട​ക​ത്തി​ലു​പ​രി ഹ്ര​സ്വ ചി​ത്ര​ങ്ങ​ളി​ലും ത​ന്‍റെ അ​ഭി​ന​യ പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ന​വ​നീ​ത് ര​ഞ്ജി​ത്തും നി​ഹാ​ര സ​ജീ​വും സം​യു​ക്ത​മാ​യി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച "ഹൃ​ദ​യ​വും’ എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ലാ​ണ് ആ​ദ്യ​മാ​യ് അ​ഭി​ന​യി​ച്ച​ത്. ര​ഹാം സം​വി​ധാ​നം ചെ​യ്ത മോ​മെ​ന്റ്റ് ഓ​ഫ് ല​വ്, കു​ഞ്ഞി​മോ​ൻ താ​ഹ സം​വി​ധാ​നം ചെ​യ്ത അ​വ​രു​ടെ അ​തി​ഥി​ക​ൾ എ​ന്നീ ഹ്ര​സ്വ ചി​ത്ര​ങ്ങ​ളി​ലും അ​ഞ്ജ​ലി വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റും അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​വും സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​വാ​റു​ള്ള അ​ഞ്ജ​ലി അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഗ്രൂ​പ്പ് ചാ​മ്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ബു​ദാ​ബി​യി​ലെ കാ​സ​ർ​ഗോഡു​കാ​രു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ പ​യ​സ്വി​നി അ​ബു​ദാ​ബി​യു​ടെ ബാ​ല​വേ​ദി​യാ​യ ക​ളി​പ്പ​ന്ത​ലി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് അ​ഞ്ജ​ലി. കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ർ സ്വ​ദേ​ശി​യാ​യ വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​രു​ടെ​യും ര​ജി വേ​ണു​ഗോ​പാ​ല​ന്‍റെ​യും മ​ക​ളാ​ണ് അ​ഞ്ജ​ലി.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി