• Logo

Allied Publications

Middle East & Gulf
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ബാ​ങ്കോ​ക്ക് ക​ൺ​വ​ൻ​ഷ​ൻ; റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും
Share
കൊ​ച്ചി: ലോ​ക മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നാ​ലാ​മ​ത് ദ്വി​വ​ത്സ​ര ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘ​ട​നം ചെ​യ്യും.

താ​യ്‌​ല​ൻ​ഡ് ബാ​ങ്കോ​ക്കി​ൽ വ​ച്ച് ഈ ​മാ​സം 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ 164 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 400 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് കൊ​ച്ചി​യി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.

ഫെ​ഡ​റേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​വാ​ർ​ന്ന ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​നാ​യി​രി​ക്കും ബാ​ങ്കോ​ക്കി​ലെ അം​ബാ​സ​ഡ​ർ ഹോ​ട്ട​ൽ വേ​ദി​യാ​വു​ക എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മ്മേ​ള​ന​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, ഷാ​ഫി പ​റ​മ്പി​ൽ, റോ​ജി എം. ​ജോ​ൺ, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഗ്ലോ​ബ​ൽ പാ​ട്ര​ൺ ജ​നാ​ബ് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും നി​ര​വ​ധി വ്യ​വ​സാ​യ പ്ര​മു​ഖ​രും ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കും.

"സ​ന്ന​ദ്ധ സേ​വ​നം സാ​മൂ​ഹ്യ ക്ഷേ​മ​ത്തി​ന്‌' എ​ന്ന ആ​പ്‌​ത വാ​ക്യ​ത്തി​ലൂ​ന്നി​യാ​ണ്‌ ഗ്ലോ​ബ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ക. ബി​സി​ന​സ്‌ മീ​റ്റ്‌, മീ​ഡി​യ കോ​ണ്‍​ഫ​റ​ന്‍​സ്‌, പ്ര​വാ​സി ഉ​ച്ച​കോ​ടി, "വോ​യി​സ് ഓ​ഫ് വു​മ​ൺ സ​ഹ' വ​നി​താ പ്രോ​ഗ്രാം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ൾ​ക്കു​ള്ള ആ​ദ​ര​വ്, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​മെ​ന്ന്‌ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.

ഇ​സാ​ഫ് ഗ്രൂ​പ്പ് ഓ​ഫ് സോ​ഷ്യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ സ്ഥാ​പ​ക​ൻ കെ. ​പോ​ൾ തോ​മ​സ്, ഡോ. ​മു​ര​ളി തു​മ്മാ​രു​ക്കു​ടി, പ്ര​മു​ഖ വ്യ​വ​സാ​യി​യും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ പാ​ട്രെ​ണും കൂ​ടി​യാ​യ ഡോ. ​സി​ദ്ദി​ഖ് അ​ഹ​മ​ദ്, ക​വി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ക​ൺ​വ​ൻ​ഷ​നോ​ട് ​അനു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന വ​നി​താ ഫോ​റം പ​രി​പാ​ടി​യി​ൽ വോ​യി​സ് ഓ​ഫ് വു​മ​ൺ സ​ഹ​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​ൻ​സ​റു​മാ​യ ഡോ. ​ഫാ​ത്തി​മ അ​സ്‌​ല സം​സാ​രി​ക്കും.

ഭി​ന്ന​ശേ​ഷി കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ പി​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളു​ടെ ശ​ബ്ദ​മാ​യി വോ​യി​സ്‌ ഓ​ഫ് വു​മ​നി​ൽ ഡ​ബ്ല്യു​എം​എ​ഫ് ഇ​റ്റ​ലി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ൻ​സ​മ്മ, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗം സി​ന്ധു സ​ജീ​വ് (കേ​ര​ള) എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

വി​വി​ധ​മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള മി​ക​വു​റ്റ വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ ക​ലാ മേ​ഖ​ല​യി​ലെ ശ്രേ​ഷ്ഠ സം​ഭ​വ​ന​ക​ൾ​ക്ക് വി​ശ്വ​ക​ലാ​ശ്രീ പു​ര​സ്‌​കാ​രം ​സൂ​ര്യ കൃ​ഷ്ണാ​മൂ​ർ​ത്തി​ക്ക് ന​ൽ​കും.

ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ അ​തു​ൽ ന​റു​ക​ര, അ​രു​ൺ ഗോ​പ​ൻ അ​ഞ്ജു ജോ​സ​ഫ്, അ​വ​താ​ര​ക​രാ​യ രാ​ജ്‌ ക​ലേ​ഷ്, മാ​ത്തു​ക്കു​ട്ടി, ക​ലാ​ഭ​വ​ൻ കെ.​എ​സ്. പ്ര​സാ​ദ്, മെ​ന്‍റ​ലി​സ്റ്റ് അ​ൽ​ത്താ​ഫ് ഹാ​ജ എ​ന്നി​വ​രു​ടെ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ലോ​ക​ത്തി​ലെ 164 രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി പ്ര​യ​ത്നി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ 202425 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ അ​ധി​കാ​ര​മേ​ൽ​ക്കും.

കൊ​ച്ചി​യി​ൽ ഹോ​ട്ട​ൽ അ​ബാ​ദ് പ്ലാ​സ​യി​ൽ വ​ച്ച് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ ര​ത്ന​കു​മാ​ർ, ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ പൗ​ലോ​സ് തേ​പ്പാ​ല, ഗ്ലോ​ബ​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​ഫീ​ഖ് മ​ര​ക്കാ​ർ, ഗ്ലോ​ബ​ൽ ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം.​സി​ദ്ധീ​ഖ്, മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് റി​ജാ​സ് ഇ​ബ്റാ​ഹിം, കേ​ര​ള സ്റ്റേ​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ബി.​നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ