• Logo

Allied Publications

Europe
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് സ്കെ​ന്തോ​ർ​പ്പ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
സ്കെ​ന്തോ​ർ​പ്പ്: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് സ്കെ​ന്തോ​ർ​പ്പ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. വ​ർ​ണ​ങ്ങ​ൾ വി​രി​ഞ്ഞ രാ​വി​ൽ സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ സാ​ന്‍റാ ക്ലോ​സ് കാ​ണി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു.

സാ​ന്‍റാ ക്ലോ​സ് ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ചു​കൊ​ണ്ട് സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്തു. എ​സ്എം​എ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സോ​നാ സ​ജ​യ് എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ന്‍റ വ​ൽ​സ രാ​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.



ആ​ദ്യ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സാ​ന്‍റാ ക്ലോ​സ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നേ​റ്റി​വി​റ്റി ക്രി​സ്മ​സി​ന്‍റെ മ​നോ​ഹാ​രി​ത വി​ളി​ച്ചോ​തു​ന്ന​താ​യി. അ​സോ​സി​യേ​ഷ​നി​ലെ ഗാ​യ​ക​ർ ചേ​ർ​ന്ന് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ണി​യി​ച്ചൊ​രു​ക്കി​യ​ത് ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​ധു​രം ഇ​ര​ട്ടി​യാ​ക്കി. വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഹാ​സ്യ അ​വ​ത​ര​ണം എ​ല്ലാ​വ​രി​ലും ചി​രി​പ​ട​ർ​ത്തി.



പാ​ട്ടി​ന്‍റെ ത​ല​ത്തി​നൊ​ത്തു​ള്ള നൃ​ത്ത ചു​വ​ടു​ക​ളു​മാ​യി ദ​മ്പ​തി​ക​ൾ സ്റ്റേ​ജി​ൽ മി​ന്നും പ്ര​ക​ട​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു. നാ​വി​ൽ രു​ചി​യൂ​റും വി​ഭ​വ​ങ്ങ​ളും തു​ട​ർ​ന്ന് ഡി​ജെ​യോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

അ​ന്നേ ദി​വ​സം ന​ട​ത്തി​യ റാ​ഫി​ൾ ടി​ക്ക​റ്റി​ന് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത് സ്പാ​ർ ഗ്രിം​സ്ബി ആ​ണ്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ന​യ ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​