• Logo

Allied Publications

Europe
ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ബ​ഡ് കോ​ണിം​ഗ് മലയാളി സമൂഹം
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഹെ​സ​ന്‍ സം​സ്ഥാ​ന​ത്തി​ലെ ബ​ഡ് കോ​ണിം​ഗിൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് മലയാളി സമൂഹം. 30 കു​ടും​ബ​ളി​ലാ​യി 70ൽ ​അ​ധി​കം മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ബ​ഡ് കോ​ണിം​ഗി​ല്‍ ആ​ദ്യ​മാ​യി​യാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ബ​ഡ് കോ​ണിം​ഗി​ല്‍ മ​ല​യാ​ളം കു​ര്‍​ബാ​ന​യും ന​ട​ത്തി. ഇ​തി​ലൂ​ടെ ഭാ​വി​യി​ല്‍ ബ​ഡ് കോ​ണിം​ഗ് സെ​ന്‍റ് ജോ​ഹ​ന്നാ​സ് ഡെ​ർ ടൗ​ഫ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ തു​ട​ര്‍​ന്നും ദി​വ്യ​ബ​ലി​യ​ര്‍​പ്പി​യ്ക്കാ​നു​ള്ള അ​വ​സ​ര​വും കൈ​വ​ന്നു.

ജ​ര്‍​മ​ന്‍​കാ​ര​നാ​യ പ​ള്ളി വി​കാ​രി ഫാ. ​ക്രി​സ്റ്റോഫ് സെ​ല്ലി​ന്‍റെ അ​നു​വാ​ദം ല​ഭി​ക്കു​ക​യും മൈ​ന്‍​സ് രൂ​പ​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും മ​ല​യാ​ളി​യാ​യ റ​വ.​ഡോ. സൂ​ര​ജ് പി​ട്ടാ​പ്പി​ള്ളി​ലി​നെ ​കു​ര്‍​ബാ​ന ക്ര​മീ​ക​രി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് ജെ​റി​ന്‍ ജോ​സ് എ​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​യു​ടെ പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​യി ആണ്.



ബ​ഡ് കോ​ണിം​ഗ് കൂ​ട്ടാ​യ്മ​യു​ടെ തു​ട​ക്ക​മെ​ന്നോ​ണം ന​വം​ബ​ര്‍ 26ന് ​ന​ട​ന്ന കു​ര്‍​ബാ​ന​യെ തു​ട​ര്‍​ന്ന് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷ് വ​ര്‍​ഗീ​സിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു അ​ഞ്ചം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി​യെ തെര​ഞ്ഞെ​ടു​ത്തി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ റ​വ.​ഡോ. സൂ​ര​ജ് പി​ട്ടാ​പ്പി​ള്ളി​ലിന്‍റെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തെ ഏ​റെ മ​നോ​ഹ​ര​മാ​ക്കി. ഡി​സം​ബ​ര്‍ 23ന് ​ന​ട​ത്തി​യ ക​രോ​ള്‍ പ​രി​പാ​ടി​യോ​ടെ​യാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

കൂ​ട്ടാ​യ്മ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ക്രി​സ്മ​സ് സ​ന്ദേ​ശം എ​ത്തി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞ​തും കൂ​ട്ടാ​യ്മ​യു​ടെ കെ​ട്ടു​റ​പ്പിന്‍റെ ഉദാഹരണമായി. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ റ​വ.​ഡോ. സൂ​ര​ജ് പി​ട്ടാ​പ്പി​ള്ളി​ലി​ന്‍റെ കാ​ര്‍മിക​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പി​റ​വി​തി​രു​ന്നാ​ള്‍ ദി​വ്യ​ബ​ലി​യോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.



ജ​ര്‍​മ​ന്‍ കാ​ത്ത​ലി​ക്ക് ച​ര്‍​ച്ചി​ലെ ഫാ.ജാൻ മൗറർ ​ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത് പരിപാടിയുടെ മാ​റ്റു​കൂ​ട്ടി. ഗാ​യ​കസം​ഘം ആ​ല​പി​ച്ച ക​രോ​ള്‍ ഗാ​ന​ങ്ങ​ളി​ലൂ​ടെ ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ സ​ന്തോ​ഷം ബ​ഡ് കോ​ണിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഒ​ഴു​കി​യെ​ത്താ​ന്‍ സ​ഹാ​യി​ച്ചു.

സാ​ന്ത ന​ല്‍​കി​യ സ​മ്മാ​ന​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​ക്കി. മ​ല​യാ​ളി ക്രി​സ്മ​സിന്‍റെ ഭാ​ഗ​മാ​യ കേ​ക്കും വൈ​നും പ​ങ്കു​വ​ച്ചാ​ണ് ബ​ഡ് കോ​ണിം​ഗ് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ ഈ ​വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ച്ച​ത്.

മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്