• Logo

Allied Publications

Delhi
മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​വും മ​ഹോ​ത്സ​വ​വും ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്‌​ട​ർ 21ലെ ​ശ്രീ​ധ​ർ​മ ശാ​സ്‌​താ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി രാ​ജേ​ഷ് കു​മാ​ർ അ​ഡി​ഗ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ അ​ര​ങ്ങേ​റും.

രാ​വി​ലെ ആ​റി​ന് ന​ട​തു​റ​പ്പ്, അ​ഭി​ഷേ​കം, മ​ല​ർ നി​വേ​ദ്യം, അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, അ​ഷ്ടാ​ഭി​ഷേ​കം, തു​ട​ർ​ന്ന് വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്ക് ശേ​ഷം 11.30ന് ​ന​ട അ​ട​യ്ക്കും. ഉ​ച്ച‌​യ്ക്ക് 1.30 മു​ത​ൽ അ​ന്ന​ദാ​നം.

വൈ​കു​ന്നേ​രം 5.30ന് ​ന​ട തു​റ​ക്കും. 6.15ന് ​മ​ഹാ​ദീ​പ​രാ​ധ​ന​യും ദീ​പ​ക്കാ​ഴ്ച​യും മ​ക​ര​വി​ള​ക്ക് ദ​ർ​ശ​ന​വും ന​ട​ക്കും. രാ​ത്രി എ​ട്ടി​ന് ഹ​രി​വ​രാ​സ​നം പാ​ടി തി​രു​ന​ട അ​ട​ക്കും. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​ത്തി​നു ശേ​ഷം ല​ഘു ഭ​ക്ഷ​ണ​വും ഉ​ണ്ടാ​വും.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് നി​റ​പ​റ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും ബു​ക്ക് ചെ​യ്യു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 012 44004479, 9311874983.

ഡി​എം​എ സം​ഘ​ടി​പ്പി​ക്കു​ന്ന സി​പി​ആ​ർ പ​രി​ശീ​ല​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ ഡി​നി​പ് കെ​യ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ​വും ജീ​വ
ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.