• Logo

Allied Publications

Europe
ഐ​എ​ൻ​ടി​യു​സി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഐ​ഡ​ബ്ല്യു‌​യു; കെ.​പി. വി​ജി മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ
Share
ബ​ർ​മിം​ഗ്ഹാം: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​യാ​യ ഐ​എ​ൻ​ടി​യു​സി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ചു.

യു​കെ​യി​ലു​ള്ള ഇ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ൾ​ക്ക് താ​മ​സി​യാ​തെ യു​കെ​യി​ലും സ്വ​ദേ​ശ​ത്തു​മു​ള്ള അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​വും ന​ൽ​കു​വ​നാ​വു​മെ​ന്ന് ഐ​ഡ​ബ്ല്യു‌​യു എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

നാ​ട്ടി​ൽ ഐ​എ​ൻ​ടി​യു​സി​യു​മാ​യി സ​ഹ​ക​രി​ച്ചും യു​കെ​യി​ൽ ഇ​വി​ടെ​യു​ള്ള ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​മാ​യി ചേ​ർ​ന്നും ഇ​ന്ത്യ​ൻ ജോ​ലി​ക്കാ​രു​ടെ ജോ​ലി​സ്ഥ​ല​ത്തെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും തു​ല്യ​നീ​തി​ക്കും ഹൗ​സിം​ഗ് മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കും കൈ​ത്താ​ങ്ങാ​വു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ ല​ക്ഷ്യം.

ഐ​ഡ​ബ്ല്യു‌​യു ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​വാ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന​തി​നും വേ​ണ്ടി റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി.

അ​തി​ന്‍റെ പ്രാ​രം​ഭ​മാ​യി മി​ഡ്‌​ലാ​ൻ​ഡ്‌​സ് റീ​ജി​യ​ണി​ലെ കോ​ഓ​ർ​ഡി​നേ​ഷ​ൻ ചു​മ​ത​ല പ്ര​മു​ഖ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​പി.​വി​ജി​യെ നി​യോ​ഗി​ച്ചു.

കെ​എ​സ്‌​യു​വി​ലൂ​ടെ‌​യാ​ണ് വി​ജി പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. സ​ർ​ക്കാ​ർ കോ​ള​ജ് മ​ണി​മ​ല​കു​ന്ന്, കൂ​ത്താ​ട്ടു​കു​ള​ത്ത് ര​ണ്ടു വ​ർ​ഷം കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ്ഥാ​നം തു​ട​ങ്ങി യൂ​ത്ത് കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി എ​ന്നി​വ​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ ഭാ​ര​വാ​ഹി​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി​ജി യു​ക്മ വൈ​സ് പ്ര​സി​ഡ​ന്‍റ്, ര​ണ്ടു ത​വ​ണ യു​ക്മ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ യു​കെ​യി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

റീ​ജ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്‌​സി​ന് യു​കെ​യി​ലെ എം​പ്ലോ​യ്‌​മെ​ന്‍റ് റൂ​ൾ​സ്, ഹൗ​സിം​ഗ് ലോ​സ്‌ എ​ന്നി​വ​യി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​വാ​നും പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​വാ​നും റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​വാ​നും പ​ദ്ധ​തി​യി​ട്ട​താ​യി കൗ​ൺ​സി​ല​ർ ബൈ​ജു തി​ട്ടാ​ല അ​റി​യി​ച്ചു.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​മാ​ന​മാ​യി അ​വ​രു​ടേ​താ​യ പ​രി​ശീ​ല​ന​വും സം​വി​ധാ​ന​ങ്ങ​ളും ഉ​ട​ൻ ത​ന്നെ പ്രാ​ബ​ല്യ​ത്തി​ൽ വ​രും എ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.