• Logo

Allied Publications

Europe
മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് യൂ​റോ​പ്പ് റീ​ജി​യ​ൻ കോ​ഓ​ർ​ഡി​നേ​ഷ​ൻ മീ​റ്റിം​ഗ് ഞാ​യ​റാ​ഴ്ച; തോ​മ​സ് ഐ​സ​ക് പ​ങ്കെ​ടു​ക്കും
Share
ല​ണ്ട​ൻ: മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വ് യൂ​റോ​പ്പ് റീ​ജി​യ​ൻ കോ​ഓ​ർ​ഡി​നേ​ഷ​ൻ മീ​റ്റിം​ഗ് ഞാ​യ​റാ​ഴ്ച ന​ട​ക്കും. സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക് പ​ങ്കെ​ടു​ക്കും. സം​വാ​ദ​ങ്ങ​ളി​ലൂ​ടെ ഉ​രു​ത്തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​കെ​ജി സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് സ്റ്റ​ഡീ​സും വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് സ്റ്റ​ഡീ​സും ചേ​ർ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ ഈ ​മാ​സം 19 മു​ത​ൽ 21 വ​രെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​തി​നു മു​ന്നോ​ടി​യാ​യി ആ​ണ് യു​കെ​യി​ലെ പു​രോ​ഗ​മ​ന ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ ‌യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​റോ​പ്പ് റീ​ജ​ണ​ൽ കോ​ഓ​ർ​ഡി​നേ​ഷ​ൻ മീ​റ്റിം​ഗ് സം​ഘ​ട​പ്പി​ക്കു​ന്ന​ത്. ഡോ. ​തോ​മ​സ് ഐ​സ​ക് പ​ങ്കെ​ടു​ക്കു​ന്ന മീ​റ്റിം​ഗി​ൽ യൂ​റോ​പ്പി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക ഘ​ട​ന വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ ല​ക്ഷ്യ​മി​ട്ടു ന​ട​ത്തു​ന്ന കോ​ൺ​ക്ലേ​വി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ലും ച​ർ​ച്ച​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ൾ​ക്ക് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ളും മ​റ്റും ന​ൽ​കു​ക​യും പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യു​മാ​ണ് മീ​റ്റിം​ഗി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ര​ള ച​രി​ത്ര​ത്തി​ലെ മ​ല​യാ​ളി പ്ര​വാ​സി യൂ​ണി​യ​ന്‍റെ ഏ​റ്റ​വും വി​പു​ല​വും സ​മ​ഗ്ര​വു​മാ​യ ഈ ​സ​മ്മേ​ള​ന​ന​ത്തി​ൽ യു​കെ​യി​ലെ പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ​യും ആ​ദ്യ​വ​സാ​നം പ​ങ്കെ​ടു​ക്കും.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.