• Logo

Allied Publications

Europe
മൂ​ന്ന് നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പു​റ​ത്ത് ന​മ​സ്കാ​രം 27ന് ​ലി​വ​ർ​പൂ​ളി​ല്‍
Share
ലി​വ​ർ​പൂ​ൾ: മൂ​ന്ന് നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പു​റ​ത്ത് ന​മ​സ്കാ​ര പ്രാ​ർ​ഥ​ന​ക​ളും കു​ർ​ബാ​ന​യും 27ന് രാവിലെ 11ന് ​ലി​വ​ർ​പൂ​ളി​ലെ ഔ​റ് ലേ​ഡി ഓ​ഫ് ക്യൂ​ൻ ഓ​ഫ് പീ​സ് കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ ന​ട​ക്കും.

ക്നാ​നാ​യ​ക്കാ​രു​ടെ ത​ല​പ്പ​ള്ളി​യാ​യ ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി​യു​ടെ ക​ൽ കു​രി​ശി​ങ്ക​ൽ മൂ​ന്ന് നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രാ​റു​ള്ള പു​റ​ത്തു ന​മ​സ്കാ​രം ക്നാ​നാ​യ​ക​ർ കു​ടി​യേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​രം നേ​ടി​യ പ്രാ​ർ​ഥ​ന രീ​തി​യാ​ണ്.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം നി​ർ​മി​ഹാ​മി​ൽ ന​ട​ത്ത​പ്പെ​ട്ട പു​റ​ത്ത് ന​മ​സ്കാ​ര​ത്തി​ന് യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​നേ​കം വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.

ജ​ന​സാ​ന്നി​ധ്യം കൊ​ണ്ടും പ്രാ​ർ​ഥ​ന അ​നു​ഭ​വം കൊ​ണ്ടും ശ്ര​ദ്ധ നേ​ടി​യ പു​റ​ത്തു ന​മ​സ്കാ​ര പ്രാ​ർ​ഥ​ന വ​രും​വ​ർ​ഷ​ങ്ങ​ളി​ലും യു​കെ​യി​ൽ ന​ട​ത്ത​ണ​മെ​ന്നു​ള്ള വി​ശ്വാ​സി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് തു​ട​ർ​ന്നു​ള്ള എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ഓ​രോ മി​ഷ​നു​ക​ൾ ഏ​റ്റെ​ടു​ത്ത് പു​റ​ത്ത് ന​മ​സ്കാ​രം ന​ട​ത്തു​ന്നത്.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ലി​വ​ർ​പൂ​ൾ, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ മാ​ഞ്ച​സ്റ്റ​ർ, സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യോ​ർ​ക്ക്ഷേ​യ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പു​റ​ത്ത് ന​മ​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്.

പ്രാ​ർ​ഥ​ന​യും അ​നു​താ​പ​വും വ​ഴി​യും ദൈ​വാ​നു​ഭ​വം പ്രാ​പി​പ്പി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും പു​റ​ത്ത് ന​മ​സ്കാ​ര പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​യു​ക്ത ക​മ്മി​റ്റി അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.