• Logo

Allied Publications

Delhi
മെ​ട്രോ​യി​ൽ സാ​രി കു​ടു​ങ്ങി യു​വ​തി മ​രി​ച്ച സം​ഭ​വം; കേ​സെ​ടു​ത്തു പോ​ലീ​സ്
Share
ന്യൂ​ഡ​ൽ​ഹി: മെ​ട്രോ ട്രെ​യി​നി​ന്‍റെ വാ​തി​ലി​ൽ സാ​രി കു​രു​ങ്ങി യു​വ​തി വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ​ക​ട​മു​ണ്ടാ​യ ഇ​ന്ദ​ർ​ലോ​ക് മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണു കേ​സെ​ടു​ത്ത​ത്.

ഡി​സം​ബ​ർ 14നാ​ണ് മെ​ട്രോ ട്രെ​യി​നി​ൽ​നി​ന്നി​റ​ങ്ങു​മ്പോ​ൾ സാ​രി വാ​തി​ലി​ൽ കു​ടു​ങ്ങി റീ​ന (35) എ​ന്ന യു​വ​തി​യാ​ണു പാ​ള​ത്തി​ൽ വീ​ണു മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു മ​ക​ന് ട്രെ​യി​നി​ൽ ക​യ​റാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് ക​ണ്ട് തി​ര​ക്കി​ട്ട് ഇ​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റീ​ന​യെ ട്രെ​യി​ൻ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യ ശേ​ഷ​മാ​ണ് പാ​ള​ത്തി​ലേ​ക്ക് പ​തി​ച്ച​ത്. സാ​ധാ​ര​ണ മെ​ട്രോ​യു​ടെ വാ​തി​ലി​ൽ വ​സ്ത്രം കു​ടു​ങ്ങി​യാ​ൽ വാ​തി​ൽ താ​നേ തു​റ​ക്കു​ന്ന​താ​ണ്. പ​ക്ഷേ, സാ​രി ഉ​ള്ളി​ൽ പെ​ട്ടി​ട്ടും വാ​തി​ൽ അ​ട​ഞ്ഞു ത​ന്നെ​യി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണാ​യ​ത്.

തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (മെ​ട്രോ) രാം ​നാ​യി​ക് പ​റ​ഞ്ഞു. റീ​ന​യു​ടെ ഭ​ർ​ത്താ​വ് ഏ​ഴു വ​ർ​ഷം മു​ൻ​പു മ​രി​ച്ച​താ​ണ്.

അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു വ​ഹി​ക്കു​മെ​ന്നും 15 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 202425 ലേ​ക്കു
അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ കേ​സ്.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡ​ല്‍​ഹി‌​യി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.