• Logo

Allied Publications

Middle East & Gulf
പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി എം.എ. യൂ​സ​ഫ​ലി
Share
അ​ബു​ദാ​ബി: പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി. തൃ​ശൂ​ർ നാ​ട്ടി​ക മു​സ​ലി​യാം വീ​ട്ടി​ൽ അ​ബ്ദു​ൽ ഖാ​ദ​ർ യൂ​സ​ഫ​ലി എ​ന്ന എം.​എ. യൂ​സ​ഫ​ലി​യെ ഇ​ന്ന​ത്തെ യൂ​സ​ഫ​ലി​യാ​ക്കി​യ പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ ആ ​വ​ലി​യ യാ​ത്ര​യ്ക്ക് 50 വ​ർ​ഷം തി​ക​ഞ്ഞു.

1973 ഡി​സം​ബ​ർ 31നാ​ണ് യൂ​സ​ഫ​ലി ആ​ദ്യ​മാ​യി ദു​ബാ​യി​ലെ​ത്തി‌​യ​ത്. അ​ന്ന് ബോം​ബെ​യി​ൽ നി​ന്ന് ആ​റ് ദി​വ​സം ദും​റ എ​ന്ന ക​പ്പ​ലി​ൽ യാ​ത്ര ചെ​യ്ത് ദു​ബാ​യി​ലെ​ത്തു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് 19 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം.

തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തോ​ടെ​യും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തോ​ടെ​യും അ​ബു​ദാ​ബി​യി​ൽ ചെ​റി​യ രീ​തി​യി​ൽ ആ​രം​ഭി​ച്ച ക​ച്ച​വ​ട​മാ​ണ് 50 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ 69,000 ല​ധി​കം ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന ലു​ലു ഗ്രൂ​പ്പ് എ​ന്ന വ​മ്പ​ൻ സ്ഥാ​പ​ന​മാ​യ​ത്.

വാ​ണി​ജ്യ വ്യ​വ​സാ​യ സാ​മൂ​ഹ്യ സേ​വ​ന​രം​ഗ​ത്തും ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ർ​ദേ​ശി​യ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് യൂ​സ​ഫ​ലി​യെ തേ​ടി​യെ​ത്തി. പ​ത്മ​ശ്രീ, യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി​യാ​യ അ​ബു​ദാ​ബി അ​വാ​ർ​ഡ്, ഓ​ർ​ഡ​ർ ഓ​ഫ് ബ​ഹ്റി​ൻ, ബ്രി​ട്ടീ​സ് രാ​ജ്ഞി​യു​ടെ ക്വീ​ൻ​സ് പു​ര​സ്കാ​രം, ഇ​ന്തോ​നേ​ഷ്യ​യു​ടെ പ്രി​മ ദ​ത്ത പു​ര​സ്കാ​രം എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടും.

അ​ബു​ദാ​ബി ചേ​ന്പ​റി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യി യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​താ​ണ് യൂ​സ​ഫ​ലി​യെ തേ​ടി​യെ​ത്തി​യ മ​റ്റൊ​രു ഉ​ന്ന​ത​മാ​യ അം​ഗീ​കാ​രം.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.