• Logo

Allied Publications

Europe
ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന
Share
വി​യ​ന്ന: മ​ല​യാ​ളം ഭാ​ഷ​യും ഭാ​ര​തീ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും മ​റ്റു കോ​ഴ്സു​ക​ളും പ​ഠി​പ്പി​ക്കു​ന്ന അ​സോ​സി​യേ​ഷ​നാ​യ കൈ​ര​ളി നി​കേ​ത​നി​ല്‍ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് വി​പു​ല​മാ​യ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ബി കു​ര്യ​ന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സീ​റോ മ​ല​ബാ​ര്‍ സ​ഭ ഉ​ള്‍​പ്പെ​ട​യു​ള്ള ഓ​ര്‍​ഡി​ന​റി​യാ​ത്തി​ന്‍റെ (വി​യ​ന്ന അ​തി​രൂ​പ​ത ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സം​വി​ധാ​നം) വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. യൂ​റി കൊ​ളാ​സ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യി കൈ​ര​ളി നി​കേ​ത​ന്‍ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പ്ര​ക്രീ​ര്‍​ത്തി​ച്ച വി​കാ​രി ജ​ന​റാ​ള്‍ കൈ​ര​ളി നി​കേ​ത​ന്‍റെ പു​തി​യ ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാ​ശാം​ങ്ങ​ള്‍ സ​ദ​സു​മാ​യി പ​ങ്കു​വ​ച്ചു.



കൈ​ര​ളി നി​കേ​ത​ന് നി​യ​മ​പ​ര​മാ​യ ഐ​ഡ​ന്‍റി​റ്റി ന​ല്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സ്ഥാ​പ​നം ഒ​രു അ​സോ​സോ​യേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം വി​യ​ന്ന അ​തി​രൂ​പ​ത​യു​ടെ ത​ല​വ​നാ​യ അ​ഭി​വ​ന്ദ്യ ക​ര്‍​ദ്ദി​നാ​ള്‍ ഷോ​ണ്‍ ബോ​ണും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മോ​പ​ദേ​ശ​ക​രു​ടെ​യും കൂ​ടി നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യി​ലെ ര​ണ്ട് സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദി​ക​രി​ച്ചു.

കു​ട്ടി​ക​ളു​ടെ പ്രാ​ര്‍​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ നൃ​ത്താ​ധ്യാ​പി​ക കു​മു​ദി​നി കൈ​ന്ത​ല്‍ പ​ഠി​പ്പി​ച്ച ക്ലാ​സി​ക്ക​ല്‍ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. സീ​റോ മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ത്ത ഫാ. ​തോ​മ​സ് കൊ​ച്ചു​ചി​റ, ഫാ. ​ഡി​ന്‍റോ പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി.



കു​ട്ടി​ക​ളു​ടെ ക്രി​സ്മ​സ് സ്‌​കി​റ്റും ക​രോ​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ന് ജെ​യ്‌​സി തേ​ന​ക്ക​ര സെ​ര്‍​മാ​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ക്രി​സ്മ​സ് പാ​പ്പ​യാ​യി എ​ത്തി​യ സെ​ബാ​സ്റ്റ്യ​ന്‍ കി​ണ​റ്റു​ക​ര കു​ട്ടി​ക​ള്‍​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു.

ആ​ഷ നി​ല​വൂ​ര്‍ അ​വ​താ​ര​ണം നി​ര്‍​വ​ഹി​ച്ചു. ലി​ലി അ​രു​ണ്‍ ന​ന്ദി പ​റ​ഞ്ഞു. കൈ​ര​ളി​യു​ടെ ഭാ​ര​വാ​ഹി​ക​ളും ടീ​ച്ച​ര്‍​മാ​രും മാ​താ​പി​താ​ക്ക​ളും ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു. 200ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം സ്നേ​ഹ​വി​രു​ന്നോ​ടെ സ​മാ​പി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.