• Logo

Allied Publications

Delhi
ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ മ​ണ്ഡ​ല പൂ​ജ സ​മാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് ഒ​ന്നി​ലെ ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വം ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​മാ​പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 5.30ന് ​യ​ദു കൃ​ഷ്‌​ണ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഹാഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

സേ​തു​രാ​മ​ൻ പ​രി​ക​ർ​മി​യാ​യി​രു​ന്നു. പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്ക് ശേ​ഷം സ​ന്തോ​ഷ് നാ​ര​ങ്ങാ​നം, ചി​ത്രാ വേ​ണു​ധ​ര​ൻ, അ​നീ​ഷ് ശൂ​ര​നാ​ട്, മ​നോ​ജ് കു​മാ​ർ കോ​ഴി​ക്കോ​ട്, കീ​ർ​ത്ത​നാ നാ​യ​ർ, അ​ക്ഷ​യ അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

വേ​ണു​ഗോ​പാ​ൽ ത​ബ​ല​യി​ലും പ്ര​കാ​ശ് മൃ​ദം​ഗ​ത്തി​ലും ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്ക് അ​ക​മ്പ​ടി​യാ​യി. ഉ​ച്ച​യ്ക്ക് ന​ട​ന്ന അ​ന്ന​ദാ​ന​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം ഭ​ക്ത ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.



വൈ​കു​ന്നേ​രം ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ​ൻ കോ​വി​ലി​ൽ നി​ന്നും താ​ല​പ്പൊ​ലി​യു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ അ​യ്യ​പ്പ സ്വാ​മി​യു​ടെ ഛായാ ​ചി​ത്ര​വു​മാ​യി ആ​രം​ഭി​ച്ച എ​ഴു​ന്ന​ള്ള​ത്ത് പോ​ക്ക​റ്റ് വൺ മെ​ട്രോ സ്റ്റേ​ഷ​ൻ, ഹി​മ്മ​ത്ത് പു​രി, ത്രി​ലോ​ക് പു​രി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് 7.15ന് ​പൂ​ജാ സ​ന്നി​ധി​യി​ലെ​ത്തി.

തു​ട​ർ​ന്നു ന​ട​ന്ന മ​ഹാ​ദീ​പാ​രാ​ധ​ന​യും ദീ​പ​ക്കാ​ഴ്ച​യും പൂ​ജാ സ​ന്നി​ധി​യി​ലെ​ത്തി​യ ജ​ന​ഹൃ​ദ​യ​ങ്ങ​ളെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ബാ​ബു, വൈ​സ് പ്ര​സി​ഡന്‍റ് മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, ജോ​യി​ന്‍റ സെ​ക്ര​ട്ട​റി സ​ന​ഭീം​റാ​വു, ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ൽ ത​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

7.30 മു​ത​ൽ അ​ജി​ത് കു​മാ​ർ ന​യി​ച്ച ശ്രീ​പ​രാ​ശ​ക്തി ഭ​ജ​ന മ​ണ്ഡ​ലി ന​ട്ടാ​ശേ​രി, കോ​ട്ട​യം അ​വ​ത​രി​പ്പി​ച്ച നാ​മ​ല​യ ജ​പ​ഘോ​ഷം മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തെ ഭ​ക്തി സാ​ന്ദ്ര​മാ​ക്കി. പത്തിന് ഹ​രി​വ​രാ​സ​നം, തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​ത്തി​നു​ശേ​ഷം ല​ഘു​ഭ​ക്ഷ​ണ​ത്തോ​ടെ മ​ണ്ഡ​ല മ​ഹോ​ത്സ​വം സ​മാ​പി​ച്ചു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.