• Logo

Allied Publications

Europe
ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ക്രി​സ്മ​സ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ഡ​ബ്ലി​ൻ: ലോ​ക​ര​ക്ഷ​ക​ന്‍റെ പി​റ​വി​യു​ടെ ഓ​ർ​മ പു​തു​ക്കു​ന്ന ക്രി​സ്മ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ പൂ​ർ​ത്തി​യാ​യി. 25 ദി​ന​ങ്ങ​ൾ നീ​ണ്ട നോ​മ്പി​നും ഉ​പ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ശേ​ഷം ക്രി​സ്മ​സി​നാ​യി ഒ​രു​ങ്ങു​ന്ന വി​ശ്വ​സി​ക​ൾ​ക്ക് ഡ​ബ്ലി​നി​ലെ ഒ​ട്ടു​മി​ക്ക കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡ​ബ്ലി​നി​ലെ പ​ന്ത്ര​ണ്ട് കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും പി​റ​വി​തി​രു​നാ​ൾ തി​രു​ക്ക​ർ​ങ്ങ​ളും ന​ട​ത്ത​പ്പെ​ടും. താ​ല​യി​ൽ ഡി​നേ​ഷ​നി​ൽ കു​ർ​ബാ​ന ന​ട​ക്കും. കൂ​ടാ​തെ ക്രി​സ്മ​സ് ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

നാ​വ​നി​ലെ ച​ർ​ച്ച് ഓ​ഫ് നേ​റ്റി​വി​റ്റി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നും റിയാൾട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ രാത്രി എട്ടിനും ക്രി​സ്മ​സ് കു​ർ​ബാ​ന ന​ട​ത്ത​പ്പെ​ടും.

ബ്യൂ​മൗ​ണ്ട് സെ​ന്‍റ് വി​യാ​നി കാ​ത്തോ​ലി​ക് ച​ർ​ച്ചി​ൽ വൈ​കു​ന്നേ​രം 8.30 നും ​ബ്ലാ​ക്ക്റോ​ക്കി​ലെ ച​ർ​ച്ച ഓ​ഫ് ദി ​ഗാ​ർ​ഡി​യ​ൻ എ​യ്ഞ്ച​ൽ​സി​ലും ഫി​സ്‌​ബൊ​റോ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റി​സ്‌ ക​ത്തോ​ലി​ക് ച​ർ​ച്ചി​ലും വൈ​കു​ന്നേ​രം 9.30നും ​തി​രു​പ്പി​റ​വി​യു​ടെ ക​ർ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ബ്രേ​യി​ലെ സെ​ന്‍റ് ഫെ​ർ​ഗാ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​ത്രി 10.30നാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക. ബ്ലാ​ഞ്ചാ​ർ​ഡ്‌​സ്‌ ടൗ​ണി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലും ലെ​സ്‌​ലി​പ് സെ​ന്‍റ് ചാ​ൾ​സ് ബോ​റ​മോ ദേ​വാ​ല​യ​ത്തി​ലും രാ​ത്രി 11ന് ​തി​രു​പി​റ​വി​യു​ടെ തി​രു​ക​ർ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​ത്താ​യി മു​ഖ്യ​ദൂ​ത​ൻ മി​ഖാ​യേ​ൽ പ​ള്ളി​യി​ലും സോ​ർ​ഡ​സ് സെ​ന്‍റ് ഫി​നി​യ​ൻ​സ് ദേ​വാ​ല​യ​ത്തി​ലും രാ​ത്രി 11.30ന് ​തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ക്രി​സ്മ​സ് കു​ർ​ബാ​ന​യി​ലും തി​രു​ക​ർ​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കാ​ൻ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.