• Logo

Allied Publications

Europe
വെ​സ്റ്റ്മി​നി​സ്റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ര​മോ​ന്ന​ത ബി​രു​ദം സ്വ​ന്ത​മാ​ക്കി ഡോ. ​ബി​നോ​യ് ജെ.​കാ​റ്റാ​ടി​യി​ൽ
Share
ല​ണ്ട​ൻ: ല​ണ്ട​നി​ലെ വെ​സ്റ്റ്മി​നി​സ്റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​മ്പ​ത്തി​ക ശാ​സ്ത്ര മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത ബി​രു​ദ​മാ​യ ഹ​യ​ർ ഡോ​ക്‌​ട​ർ ഓ​ഫ് സ​യ​ൻ​സ് ക​ര​സ്ഥ​മാ​ക്കി ഡോ. ​ബി​നോ​യ് ജെ.​കാ​റ്റാ​ടി​യി​ൽ.

കേ​ര​ള സ​ർ​ക്കാ​ർ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റി​ന്‍റെ (സി​എം​ഡി) ഡ​യ​റ​ക്ട​റും മെ​മ്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഇ​ദ്ദേ​ഹം എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി ന​ഗ​ർ സ്വ​ദേ​ശി​യാ​ണ്.

ധ​ന​കാ​ര്യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ​ദ്ഘ​ട​ന​യി​ൽ നി​ഷ്ക്രി​യ ആ​സ്തി​ക​ളെ​യും വി​ഭ​വ​ങ്ങ​ളെ​യും പു​ന​ർ​ക്ര​മീ​ക​രി​ച്ച് വി​ഭ​വ സ്രോ​ത​സാ​ക്കി മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചും ലോ​ക​ബാ​ങ്കി​ന്‍റെ ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് എ​ന്ന സം​വി​ധാ​നം ഇ​ന്ത്യ​യി​ൽ ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും ന​ട​ത്തി​യ പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ണ​മാ​ണ് ലോ​കോ​ത്ത​ര നേ​ട്ട​ത്തി​ന് പി​ന്നി​ൽ.

ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ ഡോ. ​ബി​നോ​യ്, ധ​ന​കാ​ര്യ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ത്തി​ന് ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പി​എ​ച്ച്ഡി നേ​ടി​യി​രു​ന്നു. ല​ണ്ട​നി​ലെ ലി​ങ്ക്ഗോ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന്‌ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ഇ​ദ്ദേ​ഹ​ത്തി​ന് നി​യ​മ​ത്തി​ലും മാ​നേ​ജ്മെ​ന്‍റി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ളു​ണ്ട്.

സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണം, വി​ഭ​വ​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടേ​യും പു​ന​ർ​ഘ​ട​ന, മൂ​ല​ധ​ന വി​പ​ണി എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ഡോ. ​ബി​നോ​യ് 50ല​ധി​കം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ നി​ഷാ മാ​ത്യു​വാ​ണ് ഭാ​ര്യ.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​