• Logo

Allied Publications

Europe
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ പ്ര​തി​നി​ധി സ​മ്മേ​ള​നം: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ​സ് യു​കെ​യു​ടെ 15 മി​ഷ​ൻ നി​ന്നും വൈ​ദി​ക​രു​ടെ​യും അ​ല്മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി പി​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ബ​ർ​മിം​ഗ്ഹാ​മി​ല്‍ ന​ട​ത്ത​പ്പെ​ട്ട പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച​പ്പോ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ക്നാ​നാ​യ​ക്കാ​രു​ടെ അ​ധി​ക ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റ​ലാ​യ ഫാ.​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​സ​ജി തോ​ട്ടം, ഫാ. ​ജോ​സ് തേ​ക്ക് നി​ൽ​ക്കു​ന്ന​തി​ൽ, ഫാ. ​മാ​ത്യൂ​സ് വ​ലി​യ പു​ത്ത​ൻ​പു​ര, ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ക​ൽ, ഫാ. ​ഷ​ഞ്ജു കൊ​ച്ചു പ​റ​മ്പി​ൽ, ഫാ. ​ജീ​ൻ​സ് ക​ണ്ട​ക്കാ​ട്, ഫാ. ​മ​നു കോ​ന്ത​നാ​നി​ക്ക​ൽ, ഫാ. ​അ​ജൂ​ബ് തോ​ട്ട​നാ​നി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ദി​വ്യ​ബ​ലി​ക്ക് ശേ​ഷം തി​രി​തെ​ളി​യി​ച്ച് മാർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​കെ​യി​ലെ 15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ൽ നി​ന്നു​മാ​യി 170 പ്ര​തി​നി​ധി​ക​ളാ​ണ് സം​ബ​ന്ധി​ച്ച​ത്.

ഓ​രോ മി​ഷ​നു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും അ​തി​ന്‍റെ ര​ത്ന ചു​രു​ക്കം ഓ​രോ ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ളും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.



സ​ഭാ സം​വി​ധാ​ന​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ശാ​ശ്വ​ത​മാ​യി നി​ല നി​ൽ​ക്കു​ക​യേ ഉ​ള്ളൂ എ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം വി​ല​യി​രു​ത്തി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ സ​ന്ദ​ർ​ശ​നം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യെ​ന്നും സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ളു​ടെ നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി ന​ൽ​കു​വാ​ൻ സ​ന്ദ​ർ​ശ​നം ഉ​പ​ക​രി​ച്ചെ​ന്നും സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2023ലെ ​വാ​ഴ്വി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച യു​വ​ജ​ന​ങ്ങ​ൾ​ക്ക് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​ഭാ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് ഉ​ത്ത​മ ക​ത്തോ​ലി​ക്ക​രാ​യി വ​ള​ർ​ന്നു വ​രു​വാ​നും ക്നാ​നാ​യ ത​നി​മ​യും പാ​ര​മ്പ​ര്യം കാ​ത്തു പ​രി​പാ​ലി​ക്കു​വാ​ൻ ഓ​രോ കു​ടും​ബ​ങ്ങ​ളും സ​ഭ​യോ​ട് ചേ​ർ​ന്ന് സ​മു​ദാ​യ സ്നേ​ഹ​ത്തി​ൽ വ​ള​ർ​ന്നു വ​രു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി ഉ​ദ്ബോ​ധി​പ്പി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.