• Logo

Allied Publications

Europe
റൊ​മേ​റോ പു​ര​സ്‌​കാ​രം ഫാ. ​ഡോ. സെ​ന്‍ വെ​ള്ള​ക്ക​ട​യ്ക്ക് സ​മ്മാ​നി​ച്ചു
Share
വി​യ​ന്ന: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മി​ഷ​ന​റി ഇ​ട​പെ​ട​ലു​ക​ള്‍​ക്കു​മാ​യി ഓ​സ്ട്രി​യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ ഏ​ര്‍​പ്പെ​ടു​ത്തി​രി​ക്കു​ന്ന റൊ​മേ​റോ പു​ര​സ്‌​കാ​രം മ​ല​യാ​ളി വൈ​ദി​ക​നാ​യ ഫാ. ​ഡോ. സെ​ന്‍ വെ​ള്ള​ക്ക​ട​യ്ക്ക് സ​മ്മാ​നി​ച്ചു.

ര​ക്ത​സാ​ക്ഷി​യാ​യ സാ​ന്‍ സാ​ല്‍​വ​ഡോ​റി​ലെ ആ​ര്‍​ച്ച്ബി​ഷ​പ് സെ​ന്‍റ് ഓ​സ്‌​കാ​ര്‍ റൊ​മേ​റോ​യു​ടെ പേ​രി​ല്‍ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഓ​സ്ട്രി​യ​യി​ല്‍ ന​ല്‍​കി​വ​രു​ന്ന അ​വാ​ര്‍​ഡാ​ണി​ത്.

വി​യ​ന്ന​യ്ക്ക് സ​മീ​പം ക്ലോ​സ്റ്റ​ര്‍​നോ​യി​ബു​ര്‍​ഗി​ലെ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പൊ​തു രം​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

10,000 യൂ​റോ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങി​യ പു​ര​സ്‌​കാ​രം. ആ​ഫ്രി​ക്ക​യി​ലെ ത​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ജ​ന​ങ്ങ​ള്‍​ക്കു​മാ​യി അ​വാ​ർ​ഡ് സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്ന് ഫാ.​സെ​ന്‍ വെ​ള്ള​ക്ക​ട പു​ര​സ്‌​കാ​ര​വേ​ദി​യി​ല്‍ പ​റ​ഞ്ഞു.

വി​യ​ന്ന​യി​ലെ ഏ​റ്റ​വും വ​ലി​യ ദേ​വാ​ല​യ​മാ​യ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ക​ത്തീ​ഡ്ര​ലി​ല്‍ വി​യ​ന്ന സ​ഹാ​യ​മെ​ത്രാ​ന്‍ ഫ്രാ​ന്‍​സ് ഷാ​റ്ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യ കു​ര്‍​ബാ​ന​യി​ലും ഫാ. ​സെ​ന്‍ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.



ലോ​ക​ത്തി​ലെ ഏ​റ്റ​വും ദ​രി​ദ്ര​മാ​യ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കാ​മ​റൂ​ണി​ലെ​യും ചാ​ഡി​ലെ​യും ദൗ​ത്യ​ത്തെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും ഫാ. ​സെ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​ഫ്രി​ക്ക​യി​ലെ ചാ​ഡ് പ്ര​ദേ​ശ​ത്ത് ഒ​രു ടെ​യ്‌​ല റിം​ഗ് സ്‌​കൂ​ള്‍ ആ​രം​ഭി​ക്കു​ക അ​ത് വ​ഴി കൂ​ടു​ത​ല്‍ വ​നി​ത​ക​ള്‍​ക്ക് തൊ​ഴി​ലു​ക​ള്‍ ക​ണ്ടെ​ത്താ​നും സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​യ്ക്ക് അ​വ​രെ ഉ​യ​ര്‍​ത്താ​നും രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും ഫാ. ​സെ​ന്‍ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ സം​സാ​രി​ച്ചു.

മ​ധ്യ​ആ​ഫ്രി​ക്ക​യി​ലെ ഛാഡി​ലെ​യും കാ​മ​റൂ​ണി​ലെ​യും പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ​യും ചെ​റു​പ്പ​ക്കാ​രു​ടെ​യും ഇ​ട​യി​ല്‍ ന​ട​ത്തി​യ വി​വി​ധ പ്രൊ​ജ​ക്ക​റ്റു​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്‌​കാ​ര​മെ​ന്നു സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ദ​രി​ദ്ര പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ഛാഡി​ല്‍ ഒ​രു സ്‌​കൂ​ള്‍ നി​ര്‍​മി​ച്ചു​കൊ​ണ്ടാ​ണ് ഫാ. ​സെ​ന്‍ ത​ന്‍റെ സാ​മൂ​ഹ്യ​സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.



മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ വ​ള​രെ താ​ഴ്ന്ന​നി​ല്‍​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കിയ അദ്ദേഹം പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​ക്കുക​യും അ​വ​രു​ടെ നി​ല​നി​ല്‍​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ള്‍​ക്കു ശ​ക്തി പ​ക​രു​ക​യും ചെ​യ്യു​ന്നു.

ആ​ഫ്രി​ക്ക​യി​ലെ വി​ദ്യാ​ഭ്യാ​സ​വും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം അ​ഗാ​പെ ഓ​സ്ട്രി​യ എ​ന്ന പേ​രി​ല്‍ ഓ​സ്ട്ര​യിയി​ല്‍ ഒ​രു എ​ന്‍​ജി​ഒ​യും സ്ഥാ​പി​ച്ച​ട്ടു​ണ്ട്.

ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നും മ​ല​യാ​ളി​യു​മാ​ണ് മി​ഷ​ന​റീ​സ് ഓ​ഫ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഡി ​സെ​യി​ല്‍​സ് (MSFS) സ​ഭാ​അം​ഗ​മാ​യ ഫാ. ​സെ​ന്‍ വെ​ള്ള​ക്ക​ട.

വി​യ​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ലിം​ഗി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ള്ള 48 കാ​ര​നാ​യ ഫാ. ​സെ​ന്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പ​റ​മ്പ സ്വ​ദേ​ശി​യാ​ണ്.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.