• Logo

Allied Publications

Americas
സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ന്‍ പ്ര​ഖ്യാ​പ​നം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി
Share
യോ​ർ​ക്ക്ഷെ​യ​ർ: യോ​ര്‍​ക്ക്ഷെ​യ​ര്‍ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന് അ​നു​ഗ്ര​ഹീ​ത നി​മി​ഷം. സെ​ന്‍റ് തോ​മ​സ് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് പ്രൊ​പ്പോ​സ്ഡ് മി​ഷ​ന്‍ ഇ​നി മു​ത​ല്‍ മി​ഷ​നാ​യി അ​റി​യ​പ്പെ​ടും.

നോ​ട്ടിം​ഗി​ലി​യി​ലെ സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന കു​ർ​ബാ​ന​യിൽ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ മി​ഷ​നാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഡി​ക്രി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ ക്നാ​നാ​യ വി​കാ​രി ജ​ന​റ​ൽ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര വാ​യി​ച്ചു.

മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​ൽ മു​ഖ്യ കാ​ർ​മി​ക്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച​പ്പോ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ക​ൽ, ഫാ. ​മാ​ത്യു കു​രി​ശും​മൂ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കു​ർ​ബാ​ന​മ​ധ്യേ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശ്വാ​സം, പ്രാ​ർ​ഥ​ന, ഇ​വ ന​മ്മു​ടെ ജീ​വി​ത​ത്തി​ലു​ട​നീ​ളം അ​ത്യാ​വ​ശ്യ​മെ​ന്ന് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ദൈ​വ​ജ​ന​ങ്ങ​ളോ​ട് ഉ​ദ്ബോ​ധി​പ്പി​ച്ചു.

കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് മൊ​മ​ന്‍റോ​യും മി​ഷ​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ കൈ​കാ​ര​ൻ​മാ​ർ​ക്കും പൊ​ന്നാ​ട ന​ൽ​കി​യും ആ​ദ​രി​ച്ചു.



അ​തി​നു​ശേ​ഷം സ​മ്മേ​ള​ന ഹാ​ളി​ലേ​ക്ക് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​മ​നു കോ​ന്ത​നാ​നി​ക്ക​ൽ, ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ക​ൽ എ​ന്നി​വ​രെ ന​ട​വി​ളി​യു​ടെ​യും ക്നാ​നാ​യ പാ​ട്ടി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ക്നാ​നാ​യ മ​ക്ക​ൾ സ്വീ​ക​രി​ച്ചു.

ക്നാ​നാ​യ സ​മൂ​ഹം കു​ടി​യേ​റ്റ സ​മൂ​ഹ​മാ​ണെ​ന്നും പ്രാ​ർ​ഥ​ന​യും വി​ശ്വാ​സ​വും കൈ​മു​ത​ലാ​ക്കി​യ സ​മൂ​ഹ​മാ​ണെ​ന്നും അ​തു​മൂ​ലം ക്നാ​നാ​യ സ​മൂ​ഹ​ത്തി​നു​ണ്ടാ​യ വ​ള​ർ​ച്ച നാം ​ഒ​രി​ക്ക​ലും മ​റ​ക്ക​രു​ത് എ​ന്നും മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

വി​ശ്വാ​സ​ത്തി​ൽ അ​ടി​യു​റ​ച്ച പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മു​ക്ക് ദൈ​വാ​നു​ഗ്ര​ഹം ഉ​ണ്ടാ​കു​മെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് യു​വ​ജ​ന​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും നാം ​ബോ​ധ​വാ​ന്മാ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഹൊനോലുലു ∙ ഹവായ് തടവുകാരൻ ജയിലിൽ കൊല്ലപ്പെട്ടു.
ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു.
ഷിക്കാഗോ: ഒഐസിസി ഷിക്കാഗോയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുകയും മുൻ ഡിജിപി ടോമിന്‍ തച്ചങ്കരിക്കും കെപിസിസി സെക്രട്ടറി കറ്റാനം ഷാജിക്കും സ്വീകരണ
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗ് ഷിക്കാ​ഗോ രൂ​പ​താ ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സി​ൽ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ന് റ​വ.​ കെ.​വൈ ജേ​ക്ക​ബ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.
ഡാ​ള​സ് : മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 18 വെ​ള്ളി മു​ത​ൽ 20 ഞാ​യ​ർ വ
ജോ​ർ​ജി​യ​യി​ൽ ആ​ദ്യ ദി​ന​ത്തി​ൽ ഏ​ർ​ലി വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ്.
ജോ​ർ​ജി​യ: ​ഹെ​ലി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ആ​ഘാ​ത​വും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​നും, വി​വാ​ദ തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​മാ​റ്റ​ങ്ങ​ളും കൊ​ണ്