• Logo

Allied Publications

Americas
മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ഇ​ന്ന് വെെ​കു​ന്നേ​രം
Share
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ(​മാ​ഗ്) 2024ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മ​ത്സ​രി​ക്കു​ന്ന ശ​ക്ത​രാ​യ ര​ണ്ട് പാ​ന​ൽ ടീ​മു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും തു​റ​ന്ന സം​വാ​ദ​ത്തി​നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും (ഐപിസിഎൻഎ) പ്ര​വാ​സി ചാ​ന​ലും സം​യു​ക്ത​മാ​യി വേ​ദി​യൊ​രു​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്) ആ​സ്ഥാ​ന​കേ​ന്ദ്ര​മാ​യ കേ​ര​ളാ ഹൗ​സി​ലാ​ണ് (1415, Packer Lane, Stafford) ഡി​ബേ​റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ളാ​യ മാ​ത്യൂ​സ് മു​ണ്ട​ക്ക​ലും ബി​ജു ചാ​ല​യ് ക്ക​ലും പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ച്ചു നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ണ്ട് ശ​ക്ത​മാ​യ പാ​ന​ലു​ക​ൾ ആ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ മാ​ഗ് ഇ​ല​ക്ഷ​ൻ ഗോ​ദ​യി​ൽ കൊ​മ്പ് കോ​ർ​ക്കു​ന്ന​ത്.

ര​ണ്ടു പാ​ന​ലു​കാ​രും വി​ജ​യം ല​ക്ഷ്യ​മാ​ക്കി, കേ​ര​ള​ത്തി​ലെ ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി വി​വി​ധ രീ​തി​ക​ളി​ൽ ആ​വേ​ശ​ക​ര​മാ​യ പ്ര​ച​ര​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ധാ​ന​പ​ങ്കു വ​ഹി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പെ​ടു​ന്ന​തി​നൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വ​ന്ത​മാ​യ ആ​സ്ഥാ​ന​മു​ള്ള (കേ​ര​ള ഹൗ​സ്), അം​ഗ​സം​ഖ്യ​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ് മാ​ഗ്. മാ​ഗി​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഈ ​ഡി​ബേ​റ്റി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്‌​യു​ന്നു​വെ​ന്ന് ഐ​പി​സി​എ​ൻ​എ, ചാ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​വാ​ദ​ത്തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം https://youtube.com/live/k_WgAQQ2UCU?feature=share ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​വാ​സി ചാ​ന​ലി​ൽ പു​നഃ​സം​പ്രേ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍