• Logo

Allied Publications

Europe
സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ​ന​വീ​ക​ര​ണ ഓ​ൺ​ലൈ​ൻ ധ്യാ​നം 20 മു​ത​ൽ
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന ശു​ശ്രു​ഷ​ക​യും അ​നു​ഗ്ര​ഹീ​ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച് ന​യി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ശു​ശ്രു​ഷ​ക​ൾ ഈ ​മാ​സം 20 മു​ത​ൽ 22 വ​രെ ന​ട​ത്ത​പ്പെ​ടും.

ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ആ​ഗോ​ള ത​ല​ത്തി​ൽ ല​ഭ്യ​മാ​വു​ന്ന ത​ര​ത്തി​ലാ​ണ് ആ​ല്മീ​യ ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക ര​ക്ഷ​ക​ന്‍റെ തി​രു​പ്പി​റ​വി​ക്ക് ഒ​രു​ക്ക​മാ​യി ആ​ല്മീ​യ ന​വീ​ക​രി​ക​ര​ണം, ആ​ന്ത​രി​ക സൗ​ഖ്യം, രോ​ഗ ശാ​ന്തി തു​ട​ങ്ങി​യ തി​രു​വ​ച​നാ​ധി​ഷ്‌​ഠി​ത ശു​ശ്രു​ഷാ മേ​ഖ​ല​ക​ൾ സം​യോ​ജി​പ്പി​ച്ചു​ള്ള ഓ​ൺ​ലൈ​ൻ അ​ഭി​ഷേ​ക ശു​ശ്രു​ഷ​ക​ളാ​ണ് സി​സ്റ്റ​ർ ആ​ൻ മ​രി​യ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ഇ​ന്ത്യ, യു​കെ, ഓ​സ്‌​ട്രേ​ലി​യ, യു​എ​ഇ, യു​എ​സ്എ അ​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി പ​ങ്കു​ചേ​രു​വാ​ൻ ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​ണ് ധ്യാ​ന ശു​ശ്രു​ഷ​ക​ൾ സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്ത​രി​ക മു​റി​വു​ക​ളെ​യും ശാ​രീ​രി​ക​മാ​ന​സീ​ക രോ​ഗ​ങ്ങ​ളെ​യും സൗ​ഖ്യ​പ്പെ​ടു​ത്തി, ഏ​കാ​ഗ്ര​ത​യും ശാ​ന്തി​യും ആ​രോ​ഗ്യ​വും പ്ര​ദാ​നം ചെ​യ്യു​ന്ന തി​രു​വ​ച​ന​ത്തി​ലൂ​ന്നി​യു​ള്ള ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു ചേ​ർ​ന്ന് കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: + 44 7915 602258, +44 7848 808550

ZOOM MEETING ID: 597 220 6305, PASS CODE: 1947.
IND(00:3002:30),UK(19:0021:00),USA(14:0016:00),AUS(06:0008:00).

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.