• Logo

Allied Publications

Americas
റി​ങ്കു ചെ​റി​യാ​ന് ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ​ത്തി​യ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന് ലോം​ഗ് ഐ​ല​ൻ​ഡി​ലെ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഫ്ര​ണ്ട്‌​സ് ഓ​ഫ് റാ​ന്നി ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് റെ​ജി വ​ലി​യ​കാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ ദി​ൽ​ബാ​ർ ഹോ​ട്ട​ൽ അ​ങ്ക​ണ​ത്തി​ൽ വ​ച്ച് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ​യും ന്യൂ​ജേ​ഴ്സി​യി​ലെ​യും വി​വി​ധ റാ​ന്നി സ്വ​ദേ​ശി​ക​ളും മ​റ്റു സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു.



റെ​ജി വ​ലി​യ​കാ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ തോ​മ​സ് മാ​ത്യു (അ​നി​ൽ) എ​ല്ലാ​വ​രെ​യും യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. റാ​ന്നി​യു​ടെ മു​ൻ എം​എ​ൽ​എ ആ​യി​രു​ന്ന പ​രേ​ത​നാ​യ എം.​സി. ചെ​റി​യാ​ൻ റാ​ന്നി​ക്ക് ചെ​യ്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​യ റി​ങ്കു​വി​ൽ നി​ന്നും റാ​ന്നി നി​വാ​സി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്ന് റെ​ജി വ​ലി​യ​കാ​ല യോ​ഗ​ത്തി​ൽ പ്ര​സ്താ​വി​ച്ചു.

2018ലെ ​പ്ര​ള​യ ദു​രി​ത​ത്തി​ൽ ഏ​റ്റ​വും അ​ധി​കം നാ​ശ ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച റാ​ന്നി​യി​ലേ​ക്ക് പ്ര​വാ​സി​ക​ളാ​യ അ​മേ​രി​ക്ക​ക്കാ​ർ പ്ര​ത്യേ​കി​ച്ച് റെ​ജി വ​ലി​യ​കാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് സു​ഹൃ​ത്തു​ക്ക​ൾ ചെ​യ്ത വ​ലി​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് റി​ങ്കു പ്ര​ത്യേ​ക ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

പ്ര​ള​യ ദു​രി​ത​ത്തി​ന് ശേ​ഷം കേ​ര​ള മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ വ​രെ വ​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന സ്വീ​ക​രി​ച്ചു​പോ​യെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ റാ​ന്നി പ്ര​ദേ​ശ​ത്ത് ഇ​ന്നും ഉ​ണ്ട് എ​ന്ന് റി​ങ്കു ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.



സ്വ​ന്തം നാ​ടി​നെ സ്‌​നേ​ഹി​ക്കു​ക​യും ആ​വ​ശ്യ സ​മ​യ​ത്ത് ധാ​രാ​ളം സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ച് ത​രു​ന്ന​തു​മാ​യ റാ​ന്നി സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടേ​യും ക​രു​ത​ലും കൈ​ത്താ​ങ്ങ​ലും എ​ന്നും എ​പ്പോ​ഴും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും റി​ങ്കു അ​ഭ്യ​ർ​ഥി​ച്ചു.

ഫ്ര​ണ്ട്‌​സ് ഓ​ഫ് റാ​ന്നി, ഫ്ര​ണ്ട്‌​സ് ഓ​ഫ് തി​രു​വ​ല്ല എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളാ​യ മാ​ത്യു തോ​മ​സ് (ബാ​ബു), സ​ജി എ​ബ്ര​ഹാം, അ​ഡ്വ. സ​ക്ക​റി​യ ക​രു​വേ​ലി, കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് മ​ഠ​ത്തി​ൽ, ന്യൂ​ജേ​ഴ്‌​സി​യി​ൽ നി​ന്നെ​ത്തി​യ സ​ജി, അ​രു​ൺ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ