ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഒരുകൂട്ടം മലയാളികളുടെ നേതൃത്വത്തിൽ മുനിർക്കയിലെ ഹോട്ട് വിംഗ്സ് റസ്റ്റോറന്റിൽ വച്ച് പുതിയ കൂട്ടായ്മ ഡാക് (ഡൽഹി അസോസിയേഷൻ ഓഫ് കേരളലെെറ്റ്സ്) രൂപീകരിച്ചു.
റെജി മാത്യു (പ്രസിഡന്റ്), തോമസ് കുട്ടി കരിമ്പിൽ (വൈസ് പ്രസിഡന്റ്), വിജോയ് ഷാൽ (സെക്രട്ടറി), ജെസി ജോസ് (ജോ. സെക്രട്ടറി), സജി വർഗീസ്(ട്രഷറർ), അൻസാർ (ജോയിന്റ് ട്രഷറർ) എന്നിവരെ കൂടാതെ 11 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
സമിതി അംഗങ്ങൾ: ടി എ.ഫ്രാൻസിസ്, അനിൽ ടി കെ, അശോക് രവീന്ദ്രൻ, പോൾ കെ.ആർ, സിബി മൈക്കിൾ, സജി ജോസഫ്, ടോമി ജോസഫ്, സുധിൻ രാജ്, റിങ്കു ശശിധരൻ, സുരേഷ് കുമാർ, ജോഷി ജോസ്.
ജീവകാരുണ്യ പ്രവർത്തനം, ക്ഷേമപദ്ധതികൾ, ഹെൽപ് ഡെസ്ക്, തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി മുന്നോട്ട് പോകുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഥമ യോഗത്തിൽ തീരുമാനിച്ചു.
|