• Logo

Allied Publications

Middle East & Gulf
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ൽ ആ​ഘോ​ഷി​ച്ചു
Share
ഷാ​ർ​ജ: യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

ഷാ​ർ​ജ​യി​ലെ യാ​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യാ​ബ് ഓ​ഫീ​സ് മാ​നേ​ജ​ർ യു​സ്റ ഇ​സ​ന്ത​ർ കേ​ക്ക് മു​റി​ച്ച് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ന​ട​ത്തി.

200ൽ ​അ​ധി​കം രാ​ജ്യ​ക്കാ​ർ താ​മ​സി​ക്കു​ന്ന യു​എ​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സ സ​മൂ​ഹം മ​ല​യാ​ളി​ക​ളാ​യ​തു​കൊ​ണ്ട് യു​എ​ഇ ദേ​ശീ​യ ദി​നാ​ച​ര​ണം മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗം​ഭീ​ര​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​ലാം പാ​പ്പി​നി​ശേ​രി പ​റ​ഞ്ഞു.

താ​ൻ ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും 1971ലെ ​എ​മി​റേ​റ്റു​ക​ളു​ടെ ഏ​കീ​ക​ര​ണ​ത്തി​ന്‍റെ സ്മ​ര​ണ‌​യ്ക്കാ​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ ര​ണ്ടി​ന് യു​എ​ഇ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ന്ത​മാ​യി ക​റ​ന്‍​സി പോ​ലു​മി​ല്ലാ​തി​രു​ന്ന ഏ​ഴു എ​മി​റേ​റ്റു​ക​ളും ഒ​ന്നു ചേ​ര്‍​ന്ന​പ്പോ​ള്‍ രൂ​പ​പ്പെ​ട്ട​ത് ശ​ക്ത​മാ​യ ഒ​രു വി​ക​സ​ന കാ​ഴ്ച​പ്പാ​ടും സ​മ്പ​ദ് വ്യ​വ​സ്ഥ​യു​മാ​ണ്.

ഷെ​യ്ഖ് സാ​യി​ദ് ബി​ന്‍​സു​ല്‍​ത്താ​ന്‍​അ​ല്‍ ന​ഹ്യാ​ന്‍റെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​മാ​യി​രു​ന്നു ഐ​ക്യ അ​റ​ബ് എ​മി​റേ​റ്റെ​ന്ന സ്വ​പ്ന​ത്തി​ന് അ​ടി​ത്ത​റ​പാ​കി​യ​ത്. പി​ന്നീ​ടു​ള്ള ഓ​രോ നേ​ട്ട​ങ്ങ​ളി​ലും ആ ​ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ കെെ​യൊപ്പ് കാ​ണാ​മെ​ന്നും സ​ലാം പാ​പ്പി​നി​ശേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

150 പേ​രി​ല​ധി​കം വ​രു​ന്ന മ​ല​യാ​ളി​ക​ള​ട​ങ്ങു​ന്ന ജീ​വ​ന​ക്കാ​രോ​ട് ഒ​രു​മി​ച്ച് നി​ന്ന് ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ലേ ഏ​ത് സം​രം​ഭ​വും വി​ജ​യി​ക്കു​ക​യു​ള്ളു​വെ​ന്നും ജീ​വ​ന​ക്കാ​രെ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ബ് ലീ​ഗ​ൽ സ​ർവീസ​സ് സിഇഒയാ​യ സ​ലാം പാ​പ്പി​നി​ശേ​രി അ​റി​യ​പ്പെ​ട്ട നി​യ​മ പ്ര​തി​നി​ധി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​മ​റാ​ത്തി ഗാ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ര​മ്പ​രാ​ഗ​ത യൗ​ല സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് യാ​ബി​ലെ അ​റ​ബ് അ​ഡ്വ​ക്ക​റ്റു​മാ​ർ ചു​വ​ട് വ​ച്ച​ത് മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു.

ശേ​ഷം യു​എ​ഇ എ​മി​റേ​റ്റ്സി​നെ കു​റി​ച്ച് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക്വി​സ് മ​ത്സ​രം ന​ട​ത്തി. യാ​ബ് ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ ആ​ണ് ക്വി​സ് പ്രോ​ഗ്രാം ന​യി​ച്ച​ത്. സ​ലാം പാ​പ്പി​നി​ശേ​രി​യും അ​റ​ബ്, മ​ല​യാ​ളി ജീ​വ​ന​ക്കാ​രും ആ​വേ​ശ​പൂ​ർ​വ​മാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

യു​എ​ഇ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​ലും ബ​ലൂ​ണു​ക​ൾ, തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ലും യാ​ബ് ഓ​ഫീ​സ് അ​ല​ങ്ക​രി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​ർ യു​എ​ഇ ദേ​ശീ​യ പ​താ​ക ചി​ഹ്നം പ​തി​പ്പി​ച്ച ലോ​ഗോ ധ​രി​ച്ചും ഷാ​ളു​ക​ൾ അ​ണി​ഞ്ഞു​മാ​ണ് എ​ത്തി​യ​ത്.

എ​ച്ച്ആ​ർ ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് സി​യാ​ദി​ന്‍റെ​യും ഷ​ഫ്ന കെ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​നാ​ലാ​പ​നം ശ്ര​ദ്ധേ​യ​മാ​യി. ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ യാ​ബ് മീ​ഡി​യ ആ​ങ്ക​റാ​യ റ​ഹീ​മ ഷ​നീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ, അ​ഡ്വ. മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ സു​വൈ​ദി, അ​ഡ്വ. ലു​അ​യ് അ​ബു അം​റ, അ​ലി റാ​ഷി​ദ് സൈ​ഫ് അ​ൽ മ​ൻ​സൂ​രി, മു​ൻ​ദി​ർ ക​ല്പ​ക​ഞ്ചേ​രി, നി​ഹാ​സ് ഹാ​ഷിം, ക​രി​യ​ർ ഗു​രു ക​ൺ​സ​ൾ​ട്ട​ന്‍റ് ജാ​സ്മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദി​ൽ അ​ബ്ദു​സ​ലാ​മി​ന്‍റെ ന​ന്ദി​യോ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.