ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിൽ എത്തിയ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യുഎസ്എയുടെയും ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെയും (എച്ച്ആർഎ) സംയുക്താഭിമുഖ്യത്തിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
ഞായറാഴ്ച വൈകുന്നേരം ആറിന് മിസോറി സിറ്റി അപ്നാ ബസാർ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം. ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു.
സ്വീകരണ സമ്മേളനത്തിൽ ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറിയും ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഉപരക്ഷാധികാരിയുമായ ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ,
പ്രസിഡന്റ് ബേബി മണക്കുന്നേൽ, എച്ച്ആർഎ പ്രസിഡന്റ് ബാബു കൂടത്തിനാലിൽ, ഉപരക്ഷാധികാരി ജോയ് മണ്ണിൽ, ഒഐസിസി സതേൺ റീജിയണൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, റീജിയണൽ വൈസ് പ്രസിഡന്റ് പൊന്നു പിള്ള, എച്ച്ആർഎ ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു.
ഒഐസിസി ഭാരവാഹികളും ഹുസ്റ്റൺ റാന്നി അസോസിയേഷൻ ഭാരവാഹികളും റിങ്കു ചെറിയാനെ പൊന്നാടയും ത്രിവർണ ഷാളുകളും അണിയിച്ചു. റിങ്കു ചെറിയാൻ സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യുവിനെ ത്രിവർണ ഷാൾ അണിയിച്ചു ആദരിച്ചു.
തുടർന്ന് ഹൂസ്റ്റണിൽ തനിക്കു നൽകിയ പ്രൗഢ ഗംഭീര സ്വീകരണത്തിന് റിങ്കു നന്ദി അറിയിച്ചു. കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്ക് പ്രവാസികൾ നൽകുന്ന സംഭാവന വിലമതിക്കത്തക്കതും അഭിമാനകാരവുമാണെന്ന് റിങ്കു ചെറിയാൻ പറഞ്ഞു.
കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒഐസിസി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പടർന്നു പന്തലിച്ചതോടൊപ്പം വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് നോർത്ത് അമേരിക്കയിലും വളർയുടെ പടവുകൾ താണ്ടുന്നത് പാർട്ടി അഭിമാനത്തോടെ കാണുന്നുവെന്നും റിങ്കു ചെറിയാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടുവെങ്കിലും ഏതു സമയത്തും റാന്നിക്കാരുടെ ഏതാവശ്യത്തിനും തന്നെ സമീപിക്കാമെന്നും ജനനായകനായിരുന്ന പിതാവിന്റെ മാതൃക എന്നും പിന്തുടരുമെന്നും റിങ്കു പറഞ്ഞു.
2018ൽ റാന്നിയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോവിഡ് കാലത്തും റാന്നിക്കാർക്ക് വലിയ സഹായഹസ്തം നൽകിയ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ തനിക്കും കഴിഞ്ഞുവെന്ന് റിങ്കു പറഞ്ഞു.
തുടർന്ന് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെയും റാന്നിയുടെ വികസനത്തെയും വിലയിരുത്തികൊണ്ട് വിശദമായ ചർച്ച നടന്നു. മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ കളരിക്ക മുറിയിൽ, എബ്രഹാം ജോസഫ് (ജോസ്), അനിയൻ പനവേലിൽ, അലക്സ് ളാഹയിൽ, സ്റ്റീഫൻ എബ്രഹാം, നവീൻ കല്ലംപറമ്പിൽ, സജി ഇലഞ്ഞിക്കൽ,
സണ്ണി തേവർവെലിൽ, മെവിൻ ജോൺ പാണ്ടിയത്ത്, ടോം വിരിപ്പൻ, മൈസൂർ തമ്പി, ബിജു ചാലക്കൽ, തോമസ് സ്റ്റീഫൻ, എബ്രഹാം തോമസ് (അച്ചൻകുഞ്ഞു), സജി ഇലഞ്ഞിക്കൽ, സന്ദീപ് തേവർവേലിൽ, അശോക് പനവേലിൽ, അശ്വിൻ താഴോംപടിക്കൽ, സ്റ്റാൻലി ഇലഞാന്ത്രമണ്ണിൽ, രാജീവ് റോൾഡൻ, അനിൽ വർഗീസ്, ബിനു പി.സാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (എച്ച്ആർഎ) ജനറൽ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയിൽ നന്ദി പ്രകാശിപ്പിച്ചു.
|