• Logo

Allied Publications

Americas
ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഡാ​ള​സി​ലെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും
Share
ഡാ​ള​സ്: സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡാ​ള​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് (സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക് ഡ​യോ​സി​സ് ഓ​ഫ് ഷി​ക്കാ​ഗോ) മു​ഖ്യ അ​തി​ഥി ആ​യി​രി​ക്കും.

45ാമ​ത് സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഡാ​ള​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് (5130 Locust Grove Rd, Garland , TX) ഡി​സം​ബ​ർ ര​ണ്ടി​ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

21 ഇ​ട​വ​ക​ക​ൾ അം​ഗ​ങ്ങ​ൾ ആ​യി​രി​ക്കു​ന്ന ഡാ​ള​സി​ലെ ഏ​റ്റ​വും വ​ലി​യ ക്രൈ​സ്ത​വ സം​ഘ​ട​ന​യാ​ണ് കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ്. അം​ഗ​ങ്ങ​ൾ ആ​യി​രി​ക്കു​ന്ന ഇ​ട​വ​ക​യി​ലെ പ​ട്ട​ക്കാ​രും ഒ​രേ ഇ​ട​വ​ക​യി​ലെ​യും കൈ​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളും ആ​ണ് കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സം​യു​ക്ത യു​വ​ജ​ന സ​മ്മേ​ള​ന​വും ക​ൺ​വെ​ൻ​ഷ​നു​ക​ളും ക്രി​സ്തു​മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും കെ​ഇ​സി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​മ്മി​റ്റി ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ഇ​ട​വ​ക​ക​ൾ ആ​യി​രി​ക്കും ഓ​രോ വ​ർ​ഷ​വും കെ​ഇ​സി​എ​ഫി​ന്‍റെ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

2023ൽ ​ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ആ​യി​രു​ന്നു സം​യു​ക്ത ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്കും യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ഷൈ​ജു സി. ​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ക​മ്മി​റ്റി പ്ര​വ​ർ​ത്തി​കു​ന്നു.

ഇ​ട​വ​ക​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം മേ​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി ഡോ. ​തോ​മ​സ് മാ​ത്യു, ട്ര​സ്റ്റീ​സ് വി​ൻ​സ​ന്‍റ് ജോ​ണി​ക്കു​ട്ടി, എ​ബ്ര​ഹാം കോ​ശി, ആ​ത്മാ​യ​ർ ഫി​ൽ മാ​ത്യു, ജോ​തം ബി ​സൈ​മ​ൺ, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ എ​ഡി​സ​ൺ കെ. ​ജോ​ൺ എ​ന്നി​വ​രും പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണം www.Keral.tv, www.kecfdallas.org, Facebook KECFDallas, എ​ന്നീ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​ണെ​ന്ന് ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ പൂ​ർ​വ​മാ​യ സ​ഹ​ക​ര​ണം റ​വ. ഷൈ​ജു സി ​ജോ​യ് അ​ഭ്യ​ർ​ഥി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍