ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതനും യുഎസിലെ പൊതുവേദികളില്‍ നിറസാന്നിധ്യവുമായ ബേബി മണക്കുന്നേല്‍ ഫോമയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
20242026 ടേമിലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ബേബി മണക്കുന്നേല്‍ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ മത്സരം ആവേശകരമാകുമെന്ന് ഉറപ്പായി.
ഹൂസ്റ്റണില്‍ സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ് പ്രസിഡന്റുമായ ബേബി ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ഫോമയുടെ ആദ്യ കണ്വന്ഷന് ചെയര്മാനാന്, കെസിസിഎന്‍എ മുന്‍ പ്രസിഡന്റ്, ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ്, രണ്ടു തവണ ഫോമ സതേണ്‍ റീജിയണ്‍ റീജിണല്‍ വൈസ് പ്രസിഡന്റ്, ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്നാനായ റിട്ടയര്‍മെന്റ് കമ്യൂണിറ്റി സ്ഥാപകാംഗം തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ് ബേബി.
നാട്ടില്‍ അധ്യാപകനായിരുന്ന അദ്ദേഹം സാമുഹ്യരാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്നു. യുഎസില്‍ വന്നതിനുശേഷം സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തി.
ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് മാത്യു മുണ്ടയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമയുടെ പ്രഥമ പ്രസിഡന്റ് ശശിധരന് നായര്‍, പ്രഥമ ട്രഷറര്‍ എംജി മാത്യു, ഫോമ നാഷണല്‍ കമ്മറ്റി അംഗങ്ങളായ രാജന് പത്തനാപുരം, ജിജു കുളങ്ങര, ബാബു മുല്ലശ്ശേരി, സണ്ണി കാരിക്കല്‍, ജോയി എം. സാമുവേല്‍, മൈസൂര്‍ തമ്പി, കേരള കണ്വന്ഷന് ചെയര്‍മാനായിരുന്ന തോമസ് ഒലിയാങ്കുന്നേല്‍, ഹിമി ഹരിദാസ്, എസ്.കെ. ചെറിയാന് തുടങ്ങിയവര്‍ ബേബിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.
മാഗ് പ്രസിഡന്റ് ജോജി ജോസഫ്, ക്നാനായ സമുദായത്തെ പ്രതിനിധീകരിച്ച് ജിമ്മി കുന്നശേരി, ബാബു മുളയാനിക്കല്‍, പേള്‍ലാന്‍ഡ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോമോന് ഇടയാടി, മന്ത്രയെ പ്രതിനിധീകരിച്ച് രമേശ് അടിയോടി, സോമന് നായര്‍, മാധ്യമപ്രവർത്തകൻ ജീമോന്‍ റാന്നി, സൈമണ്‍ വാളച്ചേരി, അജു വാരിക്കാട് എന്നിവര്‍ സംസാരിച്ചു.
സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സിനെ പ്രതിനിധീകരിച്ച് ഡോ. ജോര്‍ജ് എം. കാക്കനാട് ഉള്‍പ്പെടെയുള്ളവര്‍ ആശംസ അറിയിച്ചു. സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ബ്രൂസ് കൊളമ്പേല്‍ പരിപാടികളുടെ എംസിയായി പ്രവര്‍ത്തിച്ചു. ഫോമ സതേണ്‍ റീജിയണ്‍ സെക്രട്ടറി രാജേഷ് മാത്യു നന്ദി പറഞ്ഞു
|