ന്യൂയോർക്ക്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ വുമൺ എംപവർമെന്റ് ഗ്ലോബൽ ചെയർപേഴ്സൺ ശോശാമ്മ ആൻഡ്രൂസ്, ന്യൂയോർക്ക് ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ ആൻഡ്രൂസ് കുന്നുംപറമ്പിൽ എന്നിവർ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സൗത്ത് കേരള ചാപ്റ്റർ (തിരുവനന്തപുരം) നേതാക്കളോടൊപ്പം ഡോ. ഗോപിനാഥ് മുതുകാടിന്റെ ഡിഫറൻഡ് ആർട് സെന്റർ സന്ദർശിച്ചു.
ഒപ്പം ഗ്ലോബൽ ബിസിനസ് സെന്റർ ഓഫ് എക്സല്ലൻസ് ചെയർമാൻ ഡോ. രാജ് മോഹൻ പിള്ള, ഗ്ലോബൽ ചാരിറ്റി കോ ചെയർമാൻ ശശി നായർ എന്നിവരും ചേർന്ന് എല്ലാ പിന്തുണയും നൽകി. സൗത്ത് കേരള ചാപ്റ്റർ പ്രസിഡന്റ് കള്ളിക്കാട് ബാബു സന്ദർശന ടീമിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി.
ചാപ്റ്റർ ഭാരവാഹികളായ ആര്യാദേവൻ (പാറശാല ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ), സാജു വാങ്ങാനൂർ, അജി ഷാജഹാൻ, ശൈലജ, ഷീജ ബി. എസ്, അരുൺ പി.എസ് എന്നിവർ വിസിറ്റിംഗ് ടീമിന് നേതൃത്വം വഹിച്ചു.
ഇതുപോലെയുള്ള ചാരിറ്റി പ്രവർത്തങ്ങൾ ഇന്ത്യയിൽ നടത്തുവാൻ ന്യൂയോർക്കിൽ നിന്നും എത്തിയ നേതാക്കൾക്ക് ആര്യാദേവനും ഡോ. രാജ്മോഹനും അനുമോദനങ്ങൾ നേർന്നു.
കുട്ടികളുടെ മ്യൂസിക്കൽ ഷോയോടൊപ്പം മാജിക് ഷോയും വളരെ മനോഹരവും ആസ്വാദ്യകരവുമായിരുന്നുവെന്നും അവരോടപ്പം സ്നേഹം പങ്കിട്ടത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി എന്നും ശോശാമ്മ ആൻഡ്രൂസ് ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
ഈ സന്ദർശനം ദാനധർമത്തിനായി ജിഐസി ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഒരു തുടക്കമാണെന്ന് ശശി നായർ പറഞ്ഞു. ചാപ്റ്ററിന്റെ എല്ലാ ഊർജവും ഗ്ലോബൽ സംഘടനയുടെ നന്മയ്ക്കായി ഉണ്ടാവുമെന്ന് ഓൾ ഇന്ത്യ നാർക്കോട്ടിക് കൗൺസിൽ ഡയറക്ടറും കൂടിയായ ചാപ്റ്റർ പ്രസിഡന്റ് കള്ളിക്കാട് ബാബു പറഞ്ഞു.
മുതുകാടിന്റെ ഡാളസിലെ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ചാരിറ്റി ഈവന്റിൽ പങ്കെടുത്തപ്പോൾ തനിക്കു കിട്ടിയ ആവേശകരമായ സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ജിഐസി നേതാക്കൾ ആർട് സെന്ററും മാജിക്കൽ അക്കാദമിയും സന്ദർശിച്ചതെന്നു ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രഫസർ ജോയ് പല്ലാട്ടുമഠം, ഡോ. തരാ സാജൻ, ടോം ജോർജ് കോലേത്, അഡ്വ. സൂസൻ മാത്യു, അഡ്വ. യാമിനി രാജേഷ്, അഡ്വ. സീമ ബാലസുബ്രഹ്മണ്യം എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
മറുപടി പ്രസംഗത്തിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവർ ആയിരിക്കുന്നു എന്ന് ഡോ. ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ ജിജാ മാധവൻ ഹരി സിംഗ് ഐപിഎസ്, പ്രഫ. കെ.പി. മാത്യു, ഡോ. കുരിയൻ തോമസ്, പ്രഫസർ വർഗീസ് മാത്യു, ഉഷ ജോർജ്, സാന്റി മാത്യു മുതലായവർ മുതുകാടിന്റെ അശ്രാന്ത പരിശ്രമത്തിന് എല്ലാ വിജയാശംസകളും നേരുകയും മറ്റു സംഘടനകളും മുതുകാടിന് അകമഴിഞ്ഞ സഹായങ്ങൾ നൽകണമെന്നും അഭ്യർഥിച്ചു.
|