• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ആ​രാ​ധ​ന ക്ര​മ ക്വി​സ് മ​ത്സ​ര​ത്തി​ൽ ജോ​മോ​ൻ ബി​ബി​ത ദ​മ്പ​തി​ക​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം
Share
ലി​വ​ർ​പൂ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​രാ​ധ​നാ​ക്ര​മ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന് ഉ​ജ്വ​ല പ​രി​സ​മാ​പ്തി.

രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും പി​ന്നീ​ട് റീ​ജി​യ​ണ​ൽ ത​ല​ങ്ങ​ളി​ലും വി​ജ​യി​ക​ളാ​യ 43 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ലി​വ​ർ​പൂ​ൾ സ​മാ​ധാ​ന രാ​ജ്ഞി ദേ​വാ​ല​യ ഹാ​ളി​ൽ ലൈ​വ് ആ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹേ​വാ​ർ​ഡ്‌​സ് ഹീ​ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് മി​ഷ​നി​ൽ നി​ന്നു​ള്ള ജോ​മോ​ൻ ജോ​ൺ, ബി​ബി​ത കെ. ​ബേ​ബി ദ​മ്പ​തി​ക​ൾ അ​ട​ങ്ങി​യ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി.

ഇ​വ​ർ​ക്ക് 3,000 പൗ​ണ്ടും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. മാ​ഞ്ച​സ്റ്റ​ർ ഹോ​ളി ഫാ​മി​ലി മി​ഷ​ൻ അം​ഗ​മാ​യ ഷാ​ജി കൊ​ച്ചു​പു​ര​യി​ൽ ജെ​ൻ​സി ഷാ​ജി ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ടാം സ​മ്മാ​ന​മാ​യ ര​ണ്ടാ​യി​രം പൗ​ണ്ടും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു.

ന്യൂ​കാ​സി​ൽ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് ദി ​റോ​സ​റി മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ജി​സ് സ​ണ്ണി ജി​ന മ​രി​യ സ​ണ്ണി മാ​റാ​ട്ടു​ക​ളം സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ​മ്മാ​ന​മാ​യ ആ​യി​രം പൗ​ണ്ടും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​നും യ​ഥാ​ക്ര​മം അ​ർ​ഹ​രാ​യി.

ആ​രാ​ധ​ന ക്ര​മ വ​ർ​ഷ​ത്തി​ൽ രൂ​പ​ത​യ​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ക്വി​സ് മ​ത്സ​രം കു​ടും​ബ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഫൈ​ന​ലി​സ്റ്റു​ക​ളാ​യ 44 ടീ​മു​ക​ൾ​ക്കും വി​ജ​യി​ക​ൾ​ക്കും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ 80 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്ക് വാ​ങ്ങി​വ​ർ​ക്കു​ള്ള സർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.



ആ​രാ​ധ​ന ക്ര​മ ക്വി​സ് മ​ത്സ​ര​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​വ​ർ ആ​രാ​ധ​നാ​ക്ര​മ ബ​ദ്ധ​മാ​യ ജീ​വി​തം ന​യി​ക്കു​വാ​ൻ എ​ല്ലാ​വ​ര്ക്കും മാ​തൃ​ക ആ​ക​ണ​മെ​ന്ന് ആ​രാ​ധ​ന​ക്ര​മ വ​ർ​ഷ സ​മാ​പ​ന സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി​കൊ​ണ്ട് പി​താ​വ് ഉ​ത്‌​ബോ​ധി​പ്പി​ച്ചു .

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​രാ​ധ​ന ക്ര​മ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ.​ഡോ. ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി കൃ​ത​ജ്ഞ​ത പ്ര​കാ​ശ​ന​വും ന​ട​ത്തി.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത അം​ഗ​വും ബാ​രോ ഇ​ൻ ഫെ​ർ​നെ​സ് ഇ​ട​വ​ക സ​ഹ വി​കാ​രി​യും ആ​യ റ​വ. ഫാ. ​നി​തി​ൻ ഇ​ല​ഞ്ഞി​മ​റ്റം ആ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ.

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്രെ​ട്ട​റി റോ​മി​ൽ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രാ​ധ​ന ക്ര​മ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ആ​യ ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ൽ, റ​വ. ഡീ​ക്ക​ൻ ജോ​യ്‌​സ് പ​ള്ളി​ക്യ​മ്യാ​ലി​ൽ, ജെ​യ്‌​സ​മ്മ, ഷാ​ജു​മോ​ൻ ജോ​സ​ഫ്, സു​ദീ​പ് എ​ന്നി​വ​ർ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

ലി​വ​ർ​പൂ​ൾ സ​മാ​ധാ​ന രാ​ജ്ഞി ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ൻ​ഡ്രൂ​സ് ചെ​ത​ല​ൻ, കൈ​ക്കാ​ര​ൻ​മാ​ർ, വോ​ള​ണ്ടീ​യ​ർ ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭ