• Logo

Allied Publications

Americas
ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ഫി​ലി​പ്പ് പ​ണി​ക്ക​ർ മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​വു​മാ​യ ഫി​ലി​പ്പ് പ​ണി​ക്ക​ർ (സ​ണ്ണി പ​ണി​ക്ക​ർ) ഫൊ​ക്കാ​ന 2024 2026 നാ​ഷ​ണ​ൽ പാ​ന​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്കി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​ഘ​ട​നാ നേ​താ​വും മി​ക​ച്ച സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫി​ലി​പ്പ് പ​ണി​ക്ക​ർ അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച വ്യ​ക്തി കൂ​ടി​യാ​ണ്.

ന്യൂ​യോ​ർ​ക്ക് സി​റ്റി തെ​ര​ത്തെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച മു​ൻ മേ​യ​ർ​മാ​രാ​യ എ​ഡ് കോ​ച്ച്, ഡേ​വി​ഡ് ഡി​ങ്കി​ൻ​സ്, എ​റി​ക്ക് റു​വാ​ന എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​നി​ലും ജെ​റാ​ൾ​ഡ​ൻ ഫെ​റാ​രോ​യു​ടെ സെ​ന​റ്റ​ർ കാ​മ്പ​യി​നി​ലും ന്യൂ​യോ​ർ​ക്ക് സി​റ്റി ക​ൺ​ട്രോ​ള​റി​നാ​യു​ള​ള അ​ല​ൻ ഹെ​വാ​സി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​ൻ, സി​റ്റി കൗ​ൺ​സി​ലി​നാ​യി രാ​ജീ​വ് ഗൗ​ഡ​സ്, ജോ​ൺ ഡു​വ​നെ എ​ന്നി​വ​രു​ടെ കാ​മ്പ​യി​നി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഫി​ലി​പ്പ് പ​ണി​ക്ക​ർ.

ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ സാ​ൻ​ഡി ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ച​പ്പോ​ൾ ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്ക് ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ ഔ​ട്ട് റീ​ച്ച് പ്രോ​ഗ്രാ​മി​ലും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ദ്ദേ​ഹം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

ന്യൂ​യോ​ർ​ക്ക് സി​റ്റി ബീ​ച്ച് ക്ലീ​നിം​ഗ് പ്രോ​ഗ്രാം, തെ​രു​വു​ക​ളി​ലും സ​ബ് വേ ​സ്‌​റ്റേ​ഷ​നു​ക​ളി​ലും ഉ​റ​ങ്ങു​ന്ന​വ​ർ​ക്കാ​യു​ള്ള പു​ന​ര​ധി​വാ​സ പ്രോ​ഗ്രാ​മു​ക​ളി​ൽ സാ​ന്നി​ധ്യം, ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന നി​ര​പ​രാ​ധി​ക​ളെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ അം​ഗം, അ​വ​രെ സ​ന്ദ​ർ​ശി​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം ഫി​ലി​പ്പ് പ​ണി​ക്ക​രു​ടെ സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ളി​ൽ പെ​ടു​ന്നു.

മ​ല​യാ​ളി​യാ​യ ആ​ന​ന്ദ് ജോ​ണി​നെ സ​ന്ദ​ർ​ശി​ക്കു​ക​യും സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കെ​സി​സി​എ​ൻ​എ അം​ഗം കൂ​ടി​യാ​യ അ​ദ്ദേ​ഹം സാ​മു​ദാ​യി​ക രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ആ​ളാ​ണ്.

ഫൊ​ക്കാ​ന​യു​ടെ ആ​ൽ​ബ​നി ക​ൺ​വ​ൻ​ഷ​ൻ ബൂ​ത്ത് സ​ഹ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ ആ​ളാ​ണ് ഫി​ലി​പ്പ് പ​ണി​ക്ക​ർ.

താ​ങ്ക്സ് ഗീ​വിം​ഗ് ഡേ​യി​ൽ ന്യൂ​യോ​ർ​ക്കി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ദേ​ശം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹാ​ർ​ലെ​മി​ൽ ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും സം​ഭാ​വ​ന ചെ​യ്ത ഒ​രേ​യൊ​രു കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ഫി​ലി​പ്പ് പ​ണി​ക്ക​ർ.

സ​ണ്ണി പ​ണി​ക്ക​ർ എ​ന്ന് പ​ര​ക്കെ അ​റി​യ​പ്പെ​ടു​ന്ന ഫി​ലി​പ്പ് പ​ണി​ക്ക​ർ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ർ​ധ​ന​രാ​യ ജ​ന​ങ്ങ​ൾ​ക്ക് നി​ര​വ​ധി സ​ന്നാ​യ​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കു​ന്നു​ണ്ട്.

ഒ​രു നേ​ര​ത്തെ അ​ന്നം ക​ഴി​ക്കാ​തെ ആ​രും സ​ഹ​ജീ​വി​ക​ളാ​യി ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് ഫി​ലി​പ്പി​ന്‍റെ ആ​ഗ്ര​ഹം. അ​തി​നാ​യി ത​നി​ക്ക് ആ​കു​ന്ന സ​ഹാ​യം സ​ഹ​ജീ​വി​ക​ൾ​ക്ക് ന​ൽ​കു​ക അ​തി​നാ​യി മ​റ്റു​ള്ള​വ​രേ​യും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ന​യം.

സ​ണ്ണി പ​ണി​ക്ക​രു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ഫൊ​ക്കാ​ന​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗു​ണം ചെ​യ്യു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി ഡോ. ​ക​ല ഷ​ഹി, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ത്ഥി രാ​ജ​ൻ സാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ