• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ലി​ന് ന​വ​നേ​തൃ​ത്വം
Share
നാ​ഷ്‌​വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ലി​ന്‍റെ ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​നം 202425 വ​ർ​ഷ​ങ്ങ​ളി​ൽ അ​സോ​സി​യേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി ഷി​ബു പി​ള്ള​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ശ​ങ്ക​ർ മ​ന​യും സെ​ക്ര​ട്ട​റി​യാ​യി സു​ശീ​ല സോ​മ​രാ​ജ​നും ട്ര​ഷ​റ​റാ​യി അ​ന​ന്ത ല​ക്ഷ്മ​ണ​നും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി അ​നി​ൽ പ​ത്യാ​രി​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ജി​നു സൈ​മ​ൺ ഫി​ലി​പ്പും ഈ ​കാ​ല​യ​ള​വി​ൽ കെ​എ​എ​നി​ന്നേ​തൃ​ത്വം ന​ൽ​കും.

പ്ര​സി​ഡ​ണ്ട് രാ​കേ​ഷ് കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ വി​ഷ​മ​ത​ക​ൾ അ​വ​സാ​നി​ക്കാ​ത്ത സ​മ​യ​ത്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ക​മ്മി​റ്റി ന​വ​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ, മാ​ര​ത്തോ​ൺ വോ​ള​ണ്ടി​യ​റിം​ഗ്, പി​ക്നി​ക്, ഓ​ണം എ​ന്നീ പ​രി​പാ​ടി​ക​ളോ​ടൊ​പ്പം സ്റ്റാ​ർ നൈ​റ്റും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

കൂ​ടാ​തെ മോ​ശ​മ​ല്ലാ​ത്ത ഒ​രു നീ​ക്കി​യി​രി​പ്പ് സം​ഘ​ട​ന​യ്ക്ക് ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഭ​ര​ണ​സ​മി​തി​ക്ക് അ​ഭി​മാ​നി​ക്കാ​മെ​ന്നും രാ​കേ​ഷ് കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ങ്ക​ർ മ​ന അ​വ​ത​രി​പ്പി​ച്ചു. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം ഭ​ര​ണ​സ​മി​തി​ക്കും അ​തി​ന്‍റെ സ​ബ്ക​മ്മി​റ്റി​ക​ൾ​ക്കും ധാ​ര​ളം ഔ​ട്ട്ഡോ​ർ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ശ​ങ്ക​ർ മ​ന പ​റ​ഞ്ഞു.

കാ​ൻ ട്ര​ഷ​റ​ർ അ​നി​ൽ പ​ത്യാ​രി ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ്ത്തെ വ​ര​വ് ചെല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ് ​ ചെ​ല​വ് ക​ണ​ക്കും സ​മ്മേ​ള​നം ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി.

സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട​യാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അം​ഗം മ​സൂ​ദ് മ​ച്ചി​ങ്ങ​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ന്നു.

സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം പു​തി​യ പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന ന​യ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. കാ​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ​അ​നി​ൽ​കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​മ്മേ​ള​ന​ത്തി​ൽ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ നാ​ഷ്‌​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ, കാ​നി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ന​വാ​സ് യൂ​ന​സ്, ബി​ജു ജോ​സ​ഫ്, അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ ബ​ബ്ലൂ ചാ​ക്കോ എ​ന്നി​വ​രും മ​റ്റ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും കാ​ൻ അം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കാ​നി​ന്‍റെ 202425 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ:

ഷി​ബു പി​ള്ള (പ്ര​സി​ഡ​ന്‍റ്), ശ​ങ്ക​ർ മ​ന (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​സു​ശീ​ല സോ​മ​രാ​ജ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നി​ൽ പ​ത്യാ​രി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ന​ന്ത ല​ക്ഷ്മ​ണ​ൻ (ട്ര​ഷ​റ​ർ), ജി​നു സൈ​മ​ൺ ഫി​ലി​പ്പ് (ജോ. ​ട്ര​ഷ​റ​ർ),

രാ​കേ​ഷ് കൃ​ഷ്ണ​ൻ (എ​ക്സ്​ഒ​ഫി​ഷ്യോ മെ​മ്പ​ർ), സു​ജി​ത് പി​ള്ള (മെ​ന്പ​ർ​ഷി​പ്പ് ക​മ്മി​റ്റി ചെ​യ​ർ), മ​നോ​ജ് രാ​ജ​ൻ (ഔ​ട്ട് റീ​ച്ച് ക​മ്മി​റ്റി ചെ​യ​ർ), സ​ന്ദീ​പ് ബാ​ല​ൻ (ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ), ഐ​ശ്വ​ര്യ നാ​യ​ർ (ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ), ഷാ​ഹി​ന മ​സൂ​ദ് (യൂ​ത്ത് ഫോ​റം ചെ​യ​ർ),

അ​മ​ൽ സാം (​യൂ​ത്ത് ഫോ​റം വൈ​സ് ചെ​യ​ർ), സു​മ ശി​വ​പ്ര​സ​ദ് (വു​മ​ൻ​സ് ഫോ​റം ചെ​യ​ർ), മ​നീ​ഷ് ര​വി​കു​മാ​ർ (ഫൂ​ഡ് ക​മ്മി​റ്റി ചെ​യ​ർ), നി​ജി​ൽ ഉ​ണ്ണി​യാ​ൻ പ​ടേ​മ്മ​ൽ (ഫൂ​ഡ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ), ജോ​മി ജോ​സ് (സ്പോ​ർ​ട്ട്സ് ക​മ്മി​റ്റി ചെ​യ​ർ),

സാം ​ആ​ന്‍റോ (അ​ഡ്വ​സ​റി ക​മ്മി​റ്റി ചെ​യ​ർ), ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ (അ​ഡ്വ​സ​റി ക​മ്മി​റ്റി വൈ​സ് ചെ​യ​ർ), തോ​മ​സ് വ​ർ​ഗീ​സ്, ന​വാ​സ് യൂ​ന​സ്, ബി​ജു ജോ​സ​ഫ്, അ​ശോ​ക​ൻ വ​ട്ട​ക്കാ​ട്ടി​ൽ, ബ​ബ്ലൂ ചാ​ക്കോ, അ​നി​ൽ​കു​മാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ (അ​ഡ്വ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ