• Logo

Allied Publications

Americas
ഇ​ത് തു​ട​ക്കം മാ​ത്രം; ഹ​മാ​സ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ജോ ​ബൈ​ഡ​ന്‍
Share
വാ​ഷിം​ഗ്ട​ണ്‍ ഡിസി: ഹ​മാ​സ് വെ​ള്ളി​യാ​ഴ്ച 24 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍.' ഇ​ത് ഒ​രു തു​ട​ക്കം മാ​ത്രം' എ​ന്നാ​ണ് ബൈ​ഡ​ന്‍ ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

മ​സാ​ച്ചു​സെ​റ്റ്‌​സി​ലെ നാ​റ്റു​ക്കെ​റ്റി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് ബൈ​ഡ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഇ​സ്ര​യേ​ലും പ​ല​സ്തീ​നും ത​മ്മി​ല്‍ ന​ട​ക്കു​ന്ന സം​ഘ​ര്‍​ഷ​ത്തി​ന് അ​റു​തി വ​രു​ത്താ​നും ഇ​രു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​മു​ള്ള സ​മ​യ​മാ​ണി​തെ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

13 ഇ​സ്ര​യേ​ലി​ക​ളും 10 താ​യ്‌​ല​ന്‍​ഡു​കാ​രും ഒ​രു ഫി​ലി​പ്പി​നോ​യും ഉ​ള്‍​പ്പെ​ടെ 24 പേ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഹ​മാ​സ് മോ​ചി​പ്പി​ച്ച​ത്.

ഇ​തി​നു പ​ക​ര​മാ​യി ഇ​സ്ര​യേ​ലി​ലെ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള 39 ത​ട​വു​കാ​രെ ഇ​സ്ര​യേ​ലും മോ​ചി​പ്പി​ച്ചു.

ഇ​സ്ര​യേ​ലും ഗാ​സ​യെ നി​യ​ന്ത്രി​ക്കു​ന്ന ഹ​മാ​സും ത​മ്മി​ലു​ള്ള ര​ക്ത​രൂ​ക്ഷി​ത​മാ​യ പോ​രാ​ട്ടം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത് ബൈ​ഡ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​എ​സി​ന്‍റെ ഇ​ട​പെ​ട​ലാ​ണ്.

ഇ​പ്പോ​ഴ​ത്തെ സ​മാ​ധാ​ന സ​ന്ധി കൂ​ടു​ത​ല്‍ നീ​ണ്ടു നി​ല്‍​ക്കാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ബൈ​ഡ​ന്‍ വ്യ​ക്ത​മാ​ക്കി.

ഈ​യൊ​രു ദൗ​ത്യ​ത്തി​നാ​യി ഏ​താ​നും ദി​വ​സ​മാ​യി ത​ങ്ങ​ള്‍ പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും കാ​ര്യ​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശു​ഭ​ക​ര​മാ​വു​മെ​ന്നും ബൈ​ഡ​ന്‍ പ്ര​ത്യാ​ശി​ച്ചു.

ഹ​മാ​സ് ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് ഇ​സ്ര​യേ​ലി​ന്‍റെ അ​തി​ര്‍​ത്തി ക​ട​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 1400ല്‍ ​അ​ധി​കം ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 240 പേ​രെ ഹ​മാ​സ് ഭീ​ക​ര​ര്‍ ബ​ന്ദി​ക​ളാ​യി പി​ടി​ച്ചു കൊ​ണ്ടു പോ​വു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് 15,000ല്‍ ​അ​ധി​കം ആ​ളു​ക​ളാ​ണ്. ഇ​തി​ല്‍ ത​ന്നെ 6,150 പേ​ര്‍ കു​ട്ടി​ക​ളാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍