• Logo

Allied Publications

Americas
ക്വീ​ൻ​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം
Share
നോ​ർ​ത്ത്‌​വാ​ലി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം കോ​ൺ​ഫ​റ​ൻ​സ്‌ പ്ലാ​നിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ക്വീ​ൻ​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്‌​ക്കു​ശേ​ഷം ഫാ. ​ജെ​റി വ​ർ​ഗീ​സ് (അ​സി. വി​കാ​രി) ക​മ്മി​റ്റി​യു​ടെ സ​ന്ദ​ർ​ശ​ന ല​ക്ഷ്യം വി​ശ​ദീ​ക​രി​ച്ചു. ഷി​ബു ത​ര​ക​ൻ (ഇ​ട​വ​ക സെ​ക്ര​ട്ട​റി & കോ​ൺ​ഫ​റ​ൻ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) അ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ചെ​റി​യാ​ൻ പെ​രു​മാ​ൾ (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), മാ​ത്യു ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), ഷോ​ൺ എ​ബ്ര​ഹാം (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ജോ​ൺ താ​മ​ര​വേ​ലി​ൽ (ഫി​നാ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ദീ​പ്തി മാ​ത്യു (സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ), മാ​ത്യു വ​റു​ഗീ​സ് (റാ​ഫി​ൾ മാ​നേ​ജ​ർ), ഷീ​ല ജോ​സ​ഫ്, ഷെ​റി​ൻ എ​ബ്ര​ഹാം, ഐ​റി​ൻ ജോ​ർ​ജ്ജ് , ലി​സ് പോ​ത്ത​ൻ, അ​ജി​ത് വ​ട്ട​ശേ​രി​ൽ, ബി​പി​ൻ മാ​ത്യു, പ്രേം​സി ജോ​ൺ, ര​ഘു നൈ​നാ​ൻ, റെ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.



ചെ​റി​യാ​ൻ പെ​രു​മാ​ൾ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ലാ​നിം​ഗി​ന്‍റെ തു​ട​ക്കം മു​ത​ൽ ഫാ. ​ജെ​റി വ​ർ​ഗീ​സ് മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത് അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ, സ്ഥ​ലം, താ​മ​സം, പ്ര​സം​ഗ​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

‘ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഷോ​ൺ എ​ബ്ര​ഹാം ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ലെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും വ​രും​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ ക​ണ്ടെ​ത്താ​നും പ​ഠി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളും പ​ങ്കു​വെ​ച്ചു.

അ​ടു​ത്ത വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ക്ഷ​ണം സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു. ക​ല, ലേ​ഖ​ന​ങ്ങ​ൾ, പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഊ​ന്ന​ൽ ന​ൽ​കി ദീ​പ്തി മാ​ത്യു സു​വ​നീ​റി​നെ​പ്പ​റ്റി സം​സാ​രി​ച്ചു.

2024 മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ സു​വ​നീ​റി​ലേ​ക്കു​ള്ള സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ൾ അ​യ​ച്ചു​ത​ര​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ വി​ല​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളെ​പ്പ​റ്റി​യും റാ​ഫി​ൾ മാ​നേ​ജ​ർ മാ​ത്യു വ​റു​ഗീ​സ് സം​സാ​രി​ച്ചു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ