• Logo

Allied Publications

Americas
ക്യാ​പ്റ്റ​ൻ അ​ഖി​ൽ വി​ജ​യ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: സി​നി​മാ ന​ട​നും വൈ​മാ​നി​ക​നു​മാ​യ ക്യാ​പ്റ്റ​ൻ അ​ഖി​ൽ വി​ജ​യ് ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ഫ്ലോ​റി​ഡ​യി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്നു.

ഫ്ലോ​റി​ഡ കൈ​ര​ളി ആ​ർ​ട്ട്സ് ക്ല​ബ് അം​ഗ​മാ​യ അ​ഖി​ൽ വി​ജ​യ് ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സി​ൽ പൈ​ല​റ്റാ​ണ്. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്. ഫ്ലോ​റി​ഡ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ അ​ഖി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് ഉ​ദി​ച്ചു​യ​രു​ന്ന ഒ​രു താ​രം കൂ​ടി​യാ​ണ്.

ശ​ര​ത് ജി. ​മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്ത ക​ർ​ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗ​ത്‌സിംഗ് എ​ന്ന സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തു കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ഖി​ലി​ന്‍റെ മ​ന​സി​ൽ സി​നി​മ ത​ന്നെ​യാ​ണ് ല​ക്ഷ്യം.

ആ​ലീ​സ് ഇ​ൻ പാഞ്ചാ​ലിനാ​ട്, മൂ​ൺ​വാ​ക്ക് തു​ട​ങ്ങി​യ സി​നി​മ​യി​ലും അ​ഭി​ന​യി​ച്ച അ​ഖി​ലി​ന് സാം​സ്കാ​രി​ക സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് ഉ​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി ഗ്രൂ​പ്പി​ലൂ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ഷ്ട്രീ​യ​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു അ​ഖി​ൽ.

മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന അ​ഖി​ലി​ന്‍റെ മ​റ്റൊ​രു മേ​ഖ​ല മോ​ഡ​ലിം​ഗ് ആ​ണ്. നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മി​ലും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണ്. ജോ​ർ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ ത​നി​ക്ക് ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ അ​വ​ബോ​ധം ന​ൽ​കു​ക​യും ഫൊ​ക്കാ​ന​യി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും അ​ഖി​ൽ വി​ജ​യ് പ​റ​ഞ്ഞു.

അ​ഖി​ൽ വി​ജ​യി​നെ പോ​ലെ ചു​റു​ചു​റു​ക്കു​ള്ള ചെ​റു​പ്പ​ക്കാ​ര​നെ ഫൊ​ക്കാ​ന​യു​ടെ 20242026 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യാ​യി ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ. ​ക​ല ഷ​ഹി പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ വ​ള​ർ​ന്നു വ​രു​ന്ന അ​ഖി​ലി​ന്‍റെ സേ​വ​നം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍