• Logo

Allied Publications

Americas
ഫു​ഡ് ഡ്രൈ​വ് സംഘടിപ്പിച്ച് ഫോ​മാ സ​തേ​ൺ റീ​ജി​യ​ൺ
Share
ഹൂ​സ്റ്റ​ൺ: ഫോ​മാ സ​തേ​ൺ റീ​ജി​യൺ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച്, ഹൂ​സ്റ്റ​ൺ ഫു​ഡ് ബാ​ങ്ക് അ​റ്റാ​ക്ക് പോ​വേ​ർ​ട്ടി, ടി​സാ​ക്ക്, മ​ല്ല​പ്പ​ള്ളി അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ചി​ൽ ഈ ​മാ​സം 18ന് സംഘടിപ്പിച്ച ഫു​ഡ് ഡ്രൈ​വ് വ​ൻ വി​ജ​യ​മാ​യി.

മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് ഫു​ഡ് ഡ്രൈ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​റ്റാ​ക്ക് പോ​വ​ർ​ട്ടി സി​ഇ​ഒ മ​റ്റ് നി​ര​വ​ധി ഗ​വ​ൺ​മെ​ന്‍റ് ഒ​ഫീ​ഷ്യ​ൽ സി​നി​മാ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

50,000ത്തി​ൽ അ​ധി​കം ഡോ​ള​ർ ചെ​ല​വ് ചെ​യ്ത് ട​ർ​ക്കി ഗ്രോ​സ​റി സാ​ധ​ന​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ വെ​ള്ളം എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 250ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​ഫു​ഡ് ഡ്രൈ​വ് പ്ര​യോ​ജ​ന​പ്പെ​ട്ട​ത്. ട്രാ​ഫി​ക് മാ​നേ​ജ് ചെ​യ്യു​ന്ന​തി​നാ​യി സ്റ്റാ​ഫോ​ർ​ഡ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ​ഹാ​യി​ക്ക​യും ചെ​യ്തു.



അ​തോ​ടൊ​പ്പം ന​ട​ത്തി​യ ഹാ​ർ​മ​ണി ഫെ​സ്റ്റി​വ​ലി​ൽ മ​ല​യാ​ളി കൂ​ടി​യാ​യ ജ​ഡ്ജ് ജൂ​ലി മാ​ത്യു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ജ​ഡ്ജ​സ് അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശി​ച്ച ഒ​രു നി​യ​മ വി​ദ്യാ​ർ​ഥി​നി​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. അ​തോ​ടൊ​പ്പം ഫോ​ർ​ട്ട് ബെ​ൻ​ഡ് ഹൈ​സ്കൂ​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക​ൾ സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി.

തു​ട​ർ​ന്ന് സ്റ്റേ​റ്റ് റ​പ്ര​സെ​ന്‍റ​റ്റീ​വ് ആ​യ റോ​ൺ റെ​യ്നോ​ഡ്സ് ഫു​ഡ് ഡ്രൈ​വ് വോ​ള​ണ്ട​റി ചെ​യ്ത് സ​ഹാ​യി​ച്ച കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം മാ​ഗ് ആ​സ്ഥാ​ന​മാ​യ കേ​ര​ള ഹൗ​സി​ൽ വ​ച്ച് ഫേ​മ​യു​ടെ സ​തേ​ൺ റീ​ജിയൺ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക​യും ചെ​യ്തു.

ഫോ​മാ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​തേ​ൺ റീ​ജി​യൺ ആ​ർ​വി​പി മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​മാ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ജ​ഡ്ജ് ജൂ​ലി മാ​ത്യു മ​റ്റ് നി​ര​വ​ധി സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍