• Logo

Allied Publications

Americas
യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു
Share
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ യൂ​ത്ത് ഫെ​ലോ​ഷി​പ്പ് കോ​ൺ​ഫ​റ​ൻ​സ് ഈ ​മാ​സം 17 മു​ത​ൽ 19 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു.

നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു.

ഡാ​ള​സ് പ​ട്ട​ണ​ത്തി​ൽ അ​ടു​ത്തു​ള്ള ല​താം സ്പ്രിം​ഗ് ക്യാ​മ്പ് ആ​ൻ​ഡ് റി​ട്രീ​റ് സെ​ന്‍റ​റി​ൽ വ​ച്ചാ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. "വി​റ്റ്ന​സ് ലി​വ് ഇ​ൻ ഫൈ​യ്ത്ത്‌' (അ​പ്പൊ 22:15) എ​ന്ന വി​ഷ​യ​മാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന് ചി​ന്താ വി​ഷ​യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റീ​ജി​യ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും 130 യു​വ​ജ​ന​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. വാ​ഷിം​ഗ്ട​ൺ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി​യും യൂ​ത്ത് ചാ​പ്ലി​നു​മാ​യ റ​വ. ജ​യ്സ​ൺ തോ​മ​സ് ആ​യി​രു​ന്നു മു​ഖ്യ ചി​ന്താ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ഒ​രു വി​ശ്വാ​സി എ​പ്ര​കാ​ര​മാ​ണ് വി​ശ്വാ​സ​ത്താ​ൽ ക്രി​സ്തു​വി​ൻ​റെ സാ​ക്ഷി​യാ​യി ജീ​വി​ക്കേ​ണ്ട​ത് എ​ന്ന് പൗ​ലോ​സി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ച്ച​ൻ ക്ലാ​സു​ക​ൾ എ​ടു​ത്തു.



സാ​ക്ഷി​യാ​കു​ക എ​ന്നാ​ൽ അ​ത് ഒ​രു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ലി​യോ പ്ര​ത്യേ​ക​മാ​യി ന​ൽ​കി​യ ഒ​രു ചു​മ​ത​ല​യോ അ​ല്ല എ​ന്നും അ​നു​ദി​നം കാ​ണു​ന്ന​വ​രോ​ട് ക്രി​സ്തു​വി​നെ​ക്കു​റി​ച്ചു​ള്ള സു​വി​ശേ​ഷം പ​റ​യു​വാ​ൻ യു​വ​ജ​ന​ങ്ങ​ൾ ഏ​വ​ർ​ക്കും ചു​മ​ത​ല​യു​ണ്ട് എ​ന്നും ന​മ്മു​ടെ വാ​ക്കി​ലും പ്ര​വ​ർ​ത്തി​യി​ലും ക്രി​സ്തു​വി​ന്‍റെ ര​ക്ഷ​യെ കു​റി​ച്ചു​ള്ള സ​ന്ദേ​ശം പ്ര​തി​ഫ​ലി​ക്ക​ണം എ​ന്നും അ​ച്ഛ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്തു.

ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. സാം ​കെ. ഈ​ശോ, ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി ഡെ​ന്നീ​സ് എ​ബ്ര​ഹാം, ക​രോ​ൾ​ട്ട​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. ഷി​ബി എ​ബ്ര​ഹാം, ക്രോ​സ് വേ ​മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. എ​ബ്ര​ഹാം കു​രു​വി​ള, എ​ന്നി​വ​രും വി​വി​ധ ക്ലാ​സ്സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ഹ്യൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ജീ​വ​ൻ ജോ​ൺ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഭ​ദ്രാ​സ​ന യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് ട്ര​ഷ​റ​ർ, ജോ​തം ബി ​സൈ​മ​ൺ കു​ർ​ബാ​ന മ​ധ്യേ​യു​ള്ള വ​ച​ന ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷോ​ൺ വ​ർ​ഗീ​സ്, ഷെ​ന്നോ​ൻ വ​ർ​ഗീ​സ്, ഗ്രി​ഷ്മ ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ കോ​ൺ​ഗ്ര​സി​ന്‍റെ ക​ൺ​വീ​ന​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡാ​ള​സ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷോ​ൺ വ​ർ​ഗീ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍