• Logo

Allied Publications

Europe
പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ഫ​ഷ​ണ​ൽ മി​ക​വു​ക​ൾ കേ​ര​ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: പി.​ജെ. ജോ​സ​ഫ്
Share
ല​ണ്ട​ൻ: പ്ര​വാ​സി​ക​ൾ മ​ല​യാ​ളി​ക​ളു​ടെ പ്ര​ഫ​ഷ​ണ​ൽ മി​ക​വു​ക​ൾ കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് പ്ര​സ്‌​താ​വി​ച്ചു.

യു​കെ​യി​ലെ ക​വ​ൻ​ട്രി​യി​ൽ ന​ട​ന്ന പ്ര​വാ​സി കേ​ര​ള​കോ​ൺ​ഗ്ര​സ് യു​കെ നേ​തൃസം​ഗ​മ​വും കേ​ര​ള കോ​ൺ​ഗ്ര​സ് അ​റു​പ​താം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളും വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യ കേ​ര​ളം വ​ള​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ൾ. സ​ർ​ക്കാ​രു​ക​ൾ മാ​റി വ​രു​മ്പോ​ഴും സ​മ​ഗ്ര വി​ക​സ​നം ദ്രു​ത​ഗ​തി​യി​ൽ തു​ട​ർ പ്ര​ക്രി​യ​യാ​യി മു​ൻ​പോ​ട്ടു പോ​ക​ണ​മെ​ങ്കി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തെ ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.



ച​ട​ങ്ങി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അ​റു​പ​താം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. പാ​ർ​ട്ടി​യു​ടെ മ​ൺ​മ​റ​ഞ്ഞ് പോ​യ സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ യോ​ഗം ആ​ദ​രം അ​ർ​പ്പി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഡ്വ. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​പു ജോ​ൺ ജോ​സ​ഫ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ യോ​ഗ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്‌​തു സം​സാ​രി​ച്ചു.



പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ നേ​താ​ക്ക​ളാ​യ ബി​നോ​യി പൊ​ന്നാ​ട്ട്, ജി​പ്സ​ൺ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ, ബി​ജു ഇ​ളം​തു​രു​ത്തി​ൽ, ജോ​സ് പ​ര​പ്പ​നാ​ട്ട്, ബി​റ്റാ​ജ് അ​ഗ​സ്റ്റി​ൻ, ലാ​ലു സ്ക​റി​യ, തോ​മ​സ് ജോ​ണി, സി​ബി കാ​വു​കാ​ട്ട്, ജെ​റി ഉ​ഴു​ന്നാ​ലി​ൽ, ബേ​ബി ജോ​ൺ, ജി​സ് കാ​നാ​ട്ട്, ഡേ​വി​സ് എ​ട​ശേ​രി, സ​നീ​ഷ് സൈ​മ​ൺ, ലി​ട്ടു ടോ​മി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.