• Logo

Allied Publications

Americas
യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പു​മാ​യി ഫൊ​ക്കാ​ന ഡ്രീം ​ടീം
Share
ന്യൂ‌യോർക്ക്: ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റാ​യി ഫൊ​ക്കാ​ന ഡ്രീം ​ടീം. 20242026ലേ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ടീ​മി​ന്‍റെ പേ​ര് വി​വ​ര​ങ്ങ​ൾ തെരഞ്ഞെടുപ്പിന് ഏ​ഴ് മാ​സ​ങ്ങ​ൾ​ക്ക് മു​ൻപ് പു​റ​ത്തിറക്കിയിരിക്കുക ആണ് ഫൊ​ക്കാ​ന ഡ്രീം ​ടീം.

​പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫൊ​ക്കാ​ന​യു​ടെ മു​ൻ സെ​ക്ര​ട്ട​റി​യും അ​മേ​രി​ക്ക​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​നും യു​വ​സം​രം​ഭ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി ആ​ണ് മത്സരിക്കുന്നത്.

സെ​ക്ര​ട്ട​റി‌ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഒ​രു പ​തി​റ്റാ​ണ്ടാ​യി ഫൊ​ക്കാ​ന​യു​ടെ മാ​ധ്യ​മ​മു​ഖ​മാ​യ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ ആ​ണ്. അ​മേ​രി​ക്ക​യി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ ശ്രീ​കു​മാ​ർ ഫൊ​ക്കാ​ന​യു​ടെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.

ട്ര​ഷ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഫൊ​ക്കാ​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മു​ൻ ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​നും കൂ​ടി​യാ​യ ജോ​യി ച​ക്ക​പ്പ​ൻ ആ​ണ്. ഫൊ​ക്കാ​ന​യു​ടെ പ​ല സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ഫൊ​ക്കാ​ന​യി​ൽ ഏ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​ണ്.

എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് പ്ര​വീ​ൺ തോ​മ​സ് ഫൊ​ക്കാ​ന​യു​ടെ നി​ല​വി​ലെ നാ​ഷ​ണ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ണ്. ഫൊ​ക്കാ​നാ​യു​ടെ ജോ​യി​ന്‍റ് ട്ര​ഷ​ർ, ഐ‌‌‌​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​കി​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് വി​പി​ൻ രാ​ജ് ഫൊ​ക്കാ​ന​യി​ൽ യൂ​ത്ത് പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്ത​നം കു​റി​ച്ച വ്യ​ക്തി​യാ​ണ്. ഡി​സി റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ അം​ഗം, അ​സോ​സി​യേ​റ്റ് ട്ര​ഷ​ർ എ​ന്നീ ത​ല​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച​തി​ന്‍റെ പി​ൻ​ബ​ല​മാ​യാ​ണ് മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്.

വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന വ്യ​വ​സാ​യ യു​വ​സം​രം​ഭ​ക രേ​വ​തി പി​ള്ള ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ഐ​ടി മേ​ഖ​ല​യി​ലെ ഒ​രു ക​മ്പ​നി​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന രേ​വ​തി ക​ഴി​വ് തെ​ളി​യി​ച്ച ഒ​രു അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ണ്.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന മ​നോ​ജ് ജോ​സ​ഫ് ഇ​ട​മ​ന കാ​ന​ഡി​യാ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക​രാ​ഷ്ട്രീ​യ​സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

ന​യാ​ഗ്ര​ഫോ​ള്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ (എ​ന്‍​എം​എ ) പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് മ​നോ​ജ്. നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

ജോ​യി​ന്‍റ് ട്ര​ഷ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ ഫൊ​ക്കാ​ന​യി​ൽ എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​ൻ ആ​യ വ്യ​ക്തി​യാ​ണ്. ഫൊ​ക്കാ​ന​യു​ടെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ മേ​ഘ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​ൺ ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു.

അ​ഡി​ഷ​ണ​ൽ അ​സ്സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഫൊ​ക്കാ​ന​യു​ടെ ത​ല​മു​തി​ർ​ന്ന നേ​താ​വ് അ​പ്പു​കു​ട്ട​ൻ പി​ള്ള​യാ​ണ്. ഫൊ​ക്കാ​ന​യ​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​ദ്ദേ​ഹം ഇ​പ്പോ​ഴ​ത്തെ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ ന​ട​നും സാം​സ​കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ആ​ണ് അ​ദ്ദേ​ഹം.

അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന മി​ല്ലി ഫി​ലി​പ്പ് അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി, അ​വ​താ​രി​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, മ​ത​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ്. പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ന്‍റെ റീ​ജ​ണ​ൽ വി​മെ​ൻ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് മു​ന്നോ​ട്ട് വ​രു​ന്ന ഡ്രീം ​ടീമിന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നും വ​ള​രെ അ​ധി​കം പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

യു​വ ത​ല​മു​റ​യെ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ ഫൊ​ക്കാ​ന എ​ന്നും മു​ൻ​പി​ൽ ത​ന്നെ​യാ​ണ് അ​ത് കൊ​ണ്ട് ത​ന്നെ ഈ ​ടീ​മി​നെ​യും ഫൊ​ക്കാ​ന നെ​ഞ്ചി​ലേറ്റും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍