• Logo

Allied Publications

Americas
ദേ​വ​സി പാ​ലാ​ട്ടി ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂയോർക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നും ക​ലാ​കാ​ര​നും സം​ഘ​ട​ന​ക​നു​മാ​യ ദേ​വ​സി പാ​ലാ​ട്ടി ഫൊ​ക്കാ​ന 2024 2026 കാ​ല​യ​ള​വി​ലെ അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ആ​യി മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി ന​യി​ക്കു​ന്ന പാ​ന​ലി​ലാ​ണ് ദേ​വ​സി പാ​ലാ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്.

ഡോ. ​ബാ​ബു സ്‌​റ്റീ​ഫ​ന്‍റെ​യും ഡോ. ​ക​ല ഷ​ഹി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഫൊ​ക്കാ​ന​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു സ​മ്പൂ​ർ​ണ തു​ട​ർ​ച്ച ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി 2024 2026 ഭ​ര​ണ​സ​മി​തി​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. അ​തി​നാ​യി ഡോ. ​ക​ല ഷ​ഹി നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ലി​ന് വി​ജ​യം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ത​ന്‍റെ ക​ഴി​വും പ്ര​യ​ത്ന​വും ഈ ​ടീ​മി​നു വേ​ണ്ടി വി​നി​യോ​ഗി​ക്കു​മെ​ന്ന് ദേ​വ​സി പാ​ലാ​ട്ടി പ​റ​ഞ്ഞു.

ഫൊ​ക്കാ​ന​യു​ടെ തു​ട​ക്കം മു​ത​ൽ സം​ഘ​ട​ന​യ്ക്കൊ​പ്പം സ​ഞ്ച​രി​ച്ച വ്യ​ക്തി​ത്വ​മാ​ണ് ദേ​വ​സി പാ​ലാ​ട്ടി. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ഒ​രു പ്ര​ഗ​ത്ഭ വ്യ​ക്തി​ത്വ​ത്തെ എ​ക്സി​ക്യൂ​ട്ടീ​വ് പൊ​സി​ഷ​നി​ലേ​ക്ക് ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വും ഉ​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ. ​ക​ല ഷ​ഹി പ​റ​ഞ്ഞു.

അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സ്വ​ദേ​ശി​യാ​യ ദേ​വ​സി പാ​ലി​ട്ടി 1983ലാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. പ്രാ​ദേ​ശി​ക മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ച് ഫൊ​ക്കാ​ന​യി​ൽ സ​ജീ​വ​മാ​വു​ക​യും ഫൊ​ക്കാ​ന​യു​ടെ 40 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച വ്യ​ക്തി കൂ​ടി​യാ​ണ് ദേ​വ​സി പാ​ലാ​ട്ടി.

ര​ണ്ടു ത​വ​ണ ന്യൂ​ജഴ്സി കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റാ​യും സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. ഈ ​കാ​ല​യ​ള​വി​ലൊ​ക്കെ നി​ര​വ​ധി പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

വേ​ൾ​ഡ് മ​ല​യാ​ളി ന്യൂ​ജേ​ഴ്സി ട്ര​ഷ​റ​ർ ആ​യും സീറോ മ​ല​ബാ​ർ സ​ഭ​യു​ടെ ന്യൂ​ജ​ഴ്സി ഗാ​ർ​ഫി​ൽ​സ് ട്ര​സ്റ്റി, ഫൊ​ക്കാ​ന ഫി​ല​ഡ​ൽ​ഫി​യ​ ക​ൺ​വ​ൻ​ഷ​ൻ ആ​ർവിപി, ഇ​പ്പോ​ൾ ന്യൂ​ജേ​ഴ്സി ആ​ർവിപിയായും പ്രവർത്തിച്ചിട്ടുണ്ട്.

അ​മേ​രി​ക്ക​യി​ലു​ട​നീ​ളം പ്രഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ൾ ഏ​റ്റ​വും ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ നി​ര​വ​ധി വേ​ദി​ക​ളി​ൽ അദ്ദേഹം അ​വ​ത​രി​പ്പി​ച്ചി‌ട്ടുണ്ട്. നി​ര​വ​ധി നാ​ട​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ഏ​റ്റ​വും ന​ല്ല സം​വി​ധാ​യ​ക​നും ന​ട​നു​മു​ള്ള അ​വാ​ർ​ഡു​ക​ൾ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​ജ​ഴ്സി​ലെ ഫാ​മി​ലി ക്ല​ബാ​യ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ക​ലാപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തു​ന്നു.

തി​ക​ഞ്ഞ സ്പോ​ർ​ട്ട്സ് പ്രേ​മി കൂ​ടി​യാ​യ അ​ദ്ദേ​ഹം ജി​മ്മി ജോ​ർ​ജ് വേ​ളി​മ്പോ​ൾ ​ടൂ​ർ​ണമെന്‍റിന്‍റെ സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്. ക​ലാ​ല​യ രാ​ഷ്ട്രീ​യ​യ​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.

ദേ​വ​സി പാ​ലാ​ട്ടിയു‌‌ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മ്പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭാ​ര്യ ചി​ന്നു പാ​ലാ​ട്ടി (RN), മ​ക്ക​ളാ​യ റോ​ബി​ൻ, നീ​ത എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്.

ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ആ​യി മ​ത്സ​രി​ക്കു​ന്ന ദേ​വ​സി പാ​ലാ​ട്ടി​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ. ​ക​ല ഷ​ഹി, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍